
അപഹരിക്കപെട്ട ദൈവങ്ങള്‍
-- വീ.ആര്‍. അജിത് കുമാര്‍
ആനന്ദിന്റെ അപഹരിക്കപ്പെട്ട ദൈവങ്ങള്‍ അദ്ദേഹത്തിന്റെ മറ്റുനോവലുകള്‍ പോലെ തന്നെ ചര്‍ച്ചകളുടെയും ചിന്തരീതികളുടെയും ഒരു മിശ്രണമാണ്. ഒരു ചെറുകഥയുടെ നീളമുള്ള ഇതിവൃത്തത്തില്‍ തന്‍റെ മനസിലെ വ്യാപാരങ്ങള്‍ കൂട്ടിച്ചേര്‍ത്തു തയ്യാറാക്കിയിട്ടുള്ള ഈ നോവലില്‍ സംഭവങ്ങള്‍ ഇഴചേര്‍ന്നു പോവുകയല്ല ചെയ്യുന്നത്. അനാധരാക്കപെടുന്ന കുട്ടികളും സ്വയം അനാധരാകുന്ന കുട്ടികളും അവരുടെ ആശരനത്വവും സംരക്ഷണവും ചൂഷനവുമോക്കെ ഇതില്‍ prathipadikkappedunnu . ganesanum ഭാര്യ nassemayum അവരെ തമ്മില്‍ കോര്‍ത്തിണക്കുന്ന മകന്‍റെ തിരോധാനവും പുസ്തകത്തിന്‍റെ thaiveranennu പറയാം. കവാസ്ജി എന്ന engineeyarum സാത്തി എന്ന സംഘടനയുടെ പ്രവര്‍ത്തകരുമൊക്കെ പ്രധാന കഥാപാത്രങ്ങളാണ്. ആശാനികേതനതിലെ അനാഥ കുട്ടികളും അവരുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വേരുകളില്ലാത്തവരായിരുന്നു servisukaalathum ganesantae ഒരു തലവേദന എന്ന് കഥാകാരന്‍ പറയുന്ണ്ട്.
പത്രപ്രവര്‍ത്തകനായ ഋഷി ഉള്‍പ്പടെ എല്ലാവരുംയുമുള്ള സംഭാഷണവും ആനന്ദിന്റെ സ്ഥിരപ്രതിഷ്ഠ നേടിയ sailiyilullathanu . അവ സാധാരണയില്‍ നിന്നും വളരെ ഉയര്‍ന്നു നില്‍ക്കുന്ന daarsanika ഭാഷയാണ് . ആ ഭാഷ വായനയെ കഠിനമായ ഒരു ജോലിയാക്കി മാറ്റുന്നു. പരസ്പരം കോര്‍ത്തിണക്കുന്ന സംഭവങ്ങളുടെ കണ്ണികള്‍ ഇല്ല എന്നതുകൊണ്ട് മൊത്തത്തില്‍ വയിച്ചുപോയിട്ടില്ല എങ്കിലും വായനയെ അത് തടസ്സപ്പെടുത്തുന്നില്ല . നേരത്തെ സംഭവിച്ച ഒരു കാരിയവും തുടര്‍ച്ചയുടെ മുറിവായി നമ്മെ അലട്ടില്ല.
ജീവിതവും ചെസ്സ്കളിയുംയുള്ള താരതമ്മ്യം പല സാഹിത്യ കൃതികളിലും കാണാം. ഇതിലും അത് പലവട്ടം വരുന്നുണ്ട്. ഓരോ നീക്കവും ഒരു നീക്കം മാത്രമല്ല ഒരു വികല്പം കൂടിയാണ്. സംഭവ്യമായ പലതില്‍ ഒന്നിനെ തിരഞ്ഞെടുക്കുകയല്ലെ ഒരു നീക്കത്തിലൂടെ നിങ്ങള്‍ ചെയ്യുന്നത്? ചെസ്സ് വാസ്തവത്തില്‍ നിങ്ങള്‍ക്ക് പ്രധാനം ചെയ്യുന്നത് വികല്‍പ്പങ്ങളുടെ നിരകളെയാണ്. ഒരു നിരയില്‍ നിന്നും ഒന്നിനെ തിരഞ്ഞെടുത്തു നിങ്ങള്‍ അതിനെ ഒരു നീക്കമാക്കുന്നു. അത് അതിന്‍റെ ഊഴത്തില്‍ വേറൊരു സെറ്റ് വികല്പ്പങ്ങലെ പ്രദാനം ചെയ്യുന്നു.
ഋഷിയുടെ കാമുകിയായ സീത, നസീമ ഒടുവില്‍ എത്തിച്ചേരുന്ന ആത്മീയതയുടെ സമാധാനകേന്ദ്രം തുടങ്ങിയവ നോവലിന്ടെ തീഷ്ണമായ ചില വശങ്ങളാകുണ്ട് . എഴുത്തുകാരന്റെ ചിന്തകളാണ് നോവലിന്ടെ ഊര്‍ജമായി എപ്പോഴും മുന്തി നില്‍ക്കുന്നത്. "തകരുംപോഴാണ് ഒരു വീട് അതിനെ കുറിച്ച് മനുഷ്യ മനസിലുള്ള ഭാവനകള്‍ പുറത്തുകൊണ്ടുവരുന്നത്. " " ഓരോ ശാശ്ത്രന്ജനും സ്വന്തം ശാശ്ത്രത്തെ ചോദ്യം ചെയ്യുകയാണ്, തള്ളിപ്പറയുകയാണ്,അഴിച്ചു പണിയുകയാണ്" തുടങ്ങിയ ചിന്താരീതികള്‍ അതിനെ പിന്തുണയ്ക്കുന്നു.
ബുദ്ധിമുട്ടേറിയ വായനക്കിടയില്‍ കക്കു എന്ന കിശോരിന്ടെ കഥയൊക്കെ വീണ്ടും വായനയിലേക്ക് വായനക്കാരനെ കൊണ്ടുവരാന്‍ ഉപകരിക്കുന്നു. എഴുതിനിടയിലെ കവിതകള്‍ വേണ്ടത്ര ഗുണം ചെയ്തുവോ എന്ന് സംശയമാണ് . അവസാനഭാഗത്ത് ഗൌരവമായ വിലയിരുത്തലില്‍ പുസ്തകം അവസാനിക്കുന്നു. മനുഷ്യന്ടെ അറിവിന് അതിരുകളുണ്ട്. എന്നാല്‍ ആ അതിരുകള്‍ എവിടെയാണെന്ന് അവനു അറിയില്ലെന്നതാണ് ഭാഗ്യം. അഥവാ, ആ അതിരുകള്‍ മനസ്സിലകുംപോഴേക്കും അവന്‍, ഒരു പക്ഷെ, അവയെ കടന്നു കാണും.
==========================================================================================================================