നോണ്‍
സ്റ്റോപ്പ് ഇന്ത്യ
ഇന്ത്യയുടെ വൈവിദ്ധ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള
ബിബിസി ലേഖകന്‍ മാര്‍ക് ടുള്ളിയുടെ യാത്രകളാണ് ഈ പുസ്തകത്തില്‍. .രാഷ്ട്രീയ രംഗത്തെ
പ്രമുഖര്‍,കച്ചവടക്കാര്‍,പാവപ്പെട്ട ജനങ്ങള്‍,വ്യവസായികള്‍ തുടങ്ങി എല്ലാ
മേഖലകളില്‍ ഉള്ളവരുമായും അദ്ദേഹം യാത്രക്കിടയില്‍
സംവദിക്കുന്നുണ്ട്.മിക്കയാത്രകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്
നടത്തുന്നത്.നക്സല്‍ പ്രശ്നത്തിന്‍റെ വേരുകള്‍ അന്വേഷിക്കുന്ന അതേ തൃഷ്ണയോടെ
ഉത്തര്‍പ്രദേശിലെ ജാതിരാഷ്ട്രീയവും ബീഹാറിലെ ലാലു രാഷ്ട്രീയവും മാര്‍ക് ടുള്ളി
അന്വേഷിക്കുന്നുണ്ട്.നിതീഷ് കുമാറിനെ എന്തുകൊണ്ട് ജനം സ്വീകരിച്ചു എന്നും
വ്യക്തമാക്കുന്നു.
ഒരു നാടിനെ അറിയാന്‍ അതിന്‍റെ ഉള്ളറകളിലേക്ക്
യാത്ര ചെയ്യണമെന്നും സാധാരണക്കാരുമായി സംസാരിക്കണമെന്നും നല്ല ബോദ്ധ്യമുള്ള
പത്രപ്രവര്‍ത്തകനാണ് മാര്‍ക് ടുള്ളി.ഒരു പക്ഷെ അദ്ദേഹം പറയുന്ന കുറെ കാര്യങ്ങള്‍
നമ്മള്‍ ചരിത്രത്തോടൊപ്പം നടന്ന് മനസ്സിലാക്കിയവയാകാം എങ്കിലും അതൊരു ഓര്‍മ്മപ്പെടുത്തലാകുന്നു.ഇന്ത്യക്കാരല്ലാത്ത
വായനക്കാര്‍ക്ക് അത്ഭുതകരമായ അറിവും.
മായാവതിയെ ദൈവത്തെപോലെ ആരാധിക്കുന്ന ദളിതരുടെ
വികാരമൊക്കെ ഭംഗിയായി ആവിഷ്ക്കരിക്കുന്നുണ്ട് അദ്ദേഹം.അഴിമതി പോലും തെറ്റല്ല എന്ന
നിലയില്‍ ആരാധകര്‍ സംസാരിക്കുന്ന ദൃശ്യം ഭംഗിയായി അദ്ദേഹം വിവരിക്കുന്നു.
വായന അര്‍ഹിക്കുന്ന പുസ്തകം.
പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരണം, വില- 399 രൂപ


