Sunday, July 24, 2011

രാജാ രവിവര്‍മ്മ


രാജ രവിവര്‍മ്മയും ചിത്രകലയും

കിളിമാനൂര്‍ ചന്ദ്രന്‍ രചിച്ച രാജാ രവിവര്‍മ്മയും ചിത്രകലയും എന്ന പുസ്തകം കേരള സാംസ്കാരിക വകുപ്പാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. രവിവര്‍മ്മയുടെ ജീവിതം ,പ്രസിദ്ധിയിലേക്കുള്ള കയറ്റം , ജീവിതത്തിലെ പ്രതിസന്ധികള്‍ എന്നിവ വിശദമാക്കും വിധമാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ലോകമൊട്ടാകെ ജനങ്ങളും ഭരണാധികാരികളും ആദരവോടെ കാണുമ്പോഴും തിരുവിതാംകുര്‍ രാജക്കാന്മാരും അസൂയമൂത്ത കൊട്ടാരവാസികളും മഹാനായ കലാകാരനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണ് നടത്തിയിരുന്നതെന്ന് ചന്ദ്രന്‍ വെളിപ്പെടുത്തുന്നു. ബറോഡ.മൈസൂര്‍ തുടങ്ങിയ നാടുകളിലെ രാജാക്കന്മാര്‍ കാട്ടിയ ആദരവും ലിത്തോഗ്രാഫിക് പ്രസ്സ് തുടങ്ങാന്‍ എടുത്ത തീരുമാനവും അത് ദുരന്തമായി തീര്‍ന്നതുമൊക്കെ തീവ്രമായ വികാരത്തോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. മഹാനായ കലാകാരനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഈ പുസ്തകം വായനക്കാരെ പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല.