Tuesday, December 28, 2010

ആട് ജീവിതം


ആട് ജീവിതം

ബന്ന്യാമിളിന്ടെ ആട് ജീവിതം ഒരു നല്ല രചനയാണ്. ആകസ്മിതമായി ഒരപരിചിത ലോകത്ത് എത്തിച്ചേരുന്ന മനുഷ്യനിലുന്റാകുന്ന മാറ്റങ്ങളും അവന്‍ മരണത്തെക്കാള്‍ ഭീതിതമായ അവസ്ഥയിലും ജീവിതം തുടരാന്‍ നടത്തുന്ന ശ്രമങ്ങളും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ഇതില്‍. ജീവിതത്തിന്റെ നൂല്പ്പലതിലൂടെ വെല്ലുവിളികളെ അതിജീവിച്ചുള്ള യാത്ര ഇത്ര ഗംഭീരമായി ചിത്രീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ നന്നെ കുറവാണ്. മലയാളിക്ക് അപരിചിതമായ ഇടങ്ങളും കഥാപാത്രങ്ങളും നമുക്ക് മുന്നില്‍ ഒരു ധ്രിശ്യതിലെന്ന വിധം കടന്നു പോകുന്നു. ബന്ന്യമിലിനു കഥാപാത്രങ്ങളും അവരുടെ ഇടങ്ങളുമായി ഇത്രയേറെ ലയിച്ചു ചേരാന്‍ കഴിഞ്ഞത് അത്ഭുതകരം തന്നെ. ലളിതമായ ഭാഷയില്‍ തീവ്രമായ വിവരണങ്ങള്‍ നടത്തുന്ന ആടുജീവിതം ഒരു നല്ല രചനയാണെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു പറയുന്നു.

ഫ്രാന്‍സിസ് ഇട്ടിക്കോര


ഫ്രാന്‍സിസ് ഇട്ടിക്കോര
ടീ. ഡീ രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര ഒരു നല്ല നോവലായി എനിക്ക് തോന്നിയില്ല. നരഭോജിയായ ഒരു മനുഷ്യന്റെ ആസ്യ വിനിമയത്തിലൂടെ വികസിക്കുന്ന കഥയില്‍ , ലൈംഗിക വൈകൃതങ്ങളെ താലോലിക്കുന്ന മനസുകള്‍ക്ക് വേണ്ടതെല്ലാമുണ്ട്. അതുകൊണ്ടുതന്നെയാകാം ഒരു പാട് പ്രതികള്‍ വിട്ടുപോയതും. അടക്കാനാവാത്ത ലൈംഗിക ത്രിശ്നയുല്ലവര്ക് സ്വപ്നം കാണാന്‍ കഴിയും വിധമുള്ള ഒരു സ്ചൂലാണ് ഇതിലെ മറ്റൊരാകര്‍ഷണം. മൂന്ന് വിദ്യാ സമ്പന്നരായ സ്ത്രീകള്‍ നടത്തുന്ന അസാന്മാര്‍ഗിക ഇടം. അവിടത്തെ കാമ കേളികലുടെയും കൂടിക്കഴ്ച്ചകലുടെയും വിവരണം. കോരയുടെ കുടുംബ ശ്രിങ്ങലകളും അവിടെ കൊരക്ക് കൊടുക്കല്‍ എന്ന നിലയില്‍ നടക്കുന്ന ലൈങ്ങികാഭാസവും രാമകൃഷ്ണന്‍ നന്നായി വിവരിക്കുന്നുട്. കഥാകൃത്തിന്റെ ഗണിത സംഭാണ്ടിയായ അറിവ് പ്രസംസനീയമാണ്. എന്നാല്‍ പഠിക്കുന്ന കാലത്തെ ഗണിതം ഒരു ദുര്ഭൂതമായി തോന്നിയിരുന്ന എനിക്ക് ആ വിവരണങ്ങള്‍ പീടനങ്ങലായിരുന്നു. രാമകൃഷ്ണന്‍ വായിച്ചും കണ്ടും അറിഞ്ഞ കാരിയങ്ങള്‍ കുറിച്ച് വച്ച് നന്നായി ചേരും പടി ചേര്‍ത്തിട്ടുണ്ട് നോവലില്‍. എങ്കിലും ആകെക്കൂടി നോക്കുമ്പോള്‍ , അതിലെ വില്‍പ്പന ചരക്കു ലൈഗികത തന്നയാണ് എന്ന് പറയാം. എല്ലാ കാലത്തും മികച്ച കച്ചവടം അതിനു തന്നയാനല്ലോ.

Thursday, June 17, 2010

ഒഴുക്ക് - വീ ആര്‍ അജിത്‌ കുമാറിന്റെ നോവല്‍

ഒഴുക്ക് - നോവല്‍ - നോവലിസ്റ്റ് - വി . ആര്‍ . അജിത്‌ കുമാര്‍
പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സഖറിയ നടത്തിയ പ്രസംഗം
വി.ആര്‍.അജിത്‌ കുമാറിന്റെ ഒഴുക്ക് എന്ന നോവല്‍ വായിച്ചപ്പോള്‍ ഒന്നാംകിടയില്‍ പെട്ട എത്രയോ എഴുത്തുകാരെ അറിയാതെയും മനസിലാക്കതെയും അവര്‍ എഴുതുന്നുട് എന്നുപോലും അറിയാത്ത ഒരു അന്ധ കൂപത്തിലാണ് തന്നെപോലുള്ള എഴുത്തുകാര്‍ കഴിയുന്നത് എന്ന് മനസ്സിലായി. ഒരു പക്ഷെ നമ്മുടെ കാലത്ത് എഴുതപ്പെടുന്ന എല്ലാ രചനകളും വായിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല. എങ്കില്‍ പോലും എഴുത്തുകാരെ കുറിച്ച് ഒരവ ബോധം ഉണ്ടാകേണ്ടതുണ്ട് എന്ന് ബോധ്യമായി. ഒഴുക്ക് വളരെ രസകരമയ രീതിയില്‍ അങ്ങേയറ്റം സംവേദന ശേഷിയോടു കൂടി , ഭാഷയുടെ മേല്‍ നിയന്ത്രന്നതോട് കൂടി, കഥാഖ്യാന ചാതുരിയോടു കൂടി നിര്‍മിച്ചിരിക്കുന്ന ഒരു നോവലാണ്‌.
യാത്രകളെ പറ്റിയാണ് ഈ നോവല്‍ പ്രതിപാദിക്കുന്നത് . അഞ്ചു കൂട്ടുകാര്‍ ക്ലബ്ബില്‍ ഒന്നിച്ചു കൂടുകയും മദ്യപിക്കുകയും സൊറ പറയുകയും ചെയ്യുന്നു. കാലക്രമേണ യാത്രകളിലെക്കും അന്വേഷണങ്ങളിലേക്കും നീളുന്നു ആ സൌഹൃദം . അങ്ങിനെ യാത്രകളും അന്വേഷണങ്ങളും ചേര്‍ന്ന് കഥ രൂപപ്പെടുകയാണ്. ക്ലബ്ബിലെ സംസാരവും യാത്രകളിലെ സംസാരവും , നിരന്തരമായ ചര്‍ച്ചകളും ചിന്തകളുമാണ് പ്രദാനം ചെയ്യുന്നത്. ഇതില്‍ സമകാലിക പ്രശ്നങ്ങളും ഒത്തു ചേരുന്നു. നമ്മുടെ എല്ലാം മനസിന്റെ ബോധാവസ്ഥയിലും അബോധാവസ്ഥയിലും വന്നുചേരുന്ന ചിന്തകളാണ് ഇതില്‍ വെളിവാക്കപ്പെടുന്നത് . ഉള്ളടക്കത്തില്‍ ആനന്ദിന്റെ നോവലുകളുടെ ഒരു സ്വഭാവം ഇതില്‍ കാണാന്‍ കഴിയും. എന്നാല്‍ ആനന്ദിന്റെ നോവലുകള്‍ ഒരു ശരാശരി വായനക്കാരനിലേക്ക് എത്തുകയില്ല. ആനന്ദ്‌ അങ്ങിനെ ഉദ്ദേശിച്ചിട്ടുമില്ല. ആനന്ദിന്റെ രചനകളിലെ പോലുള്ള ചിന്തകളാണ്, ഉള്ളടക്കമാണ്‌ ഒഴുക്കിലുള്ളത് .

മനുഷ്യരുടെ ലൌകികവും ആധ്യാട്മികവുമായ ചിന്തകളുടെയും യാത്രകളുടെയും ഒരു പുസ്തകമാണിത്. യാത്രകള്‍ കണ്ടുപിടുതങ്ങളുടെയും അനുഭവങ്ങളുടെയും കൂട്ടിമുട്ടലുകളുടെയും രംഗങ്ങളാണ്. ഒരു പക്ഷെ ആദ്യമായിട്ടാവും യാത്രകളിലൂടെ ഒരു മലയാള നോവല്‍ നിര്‍മിക്കപ്പെടുന്നത്. അക്കാദേമിക് രംഗത്തുള്ളവര്‍ ചര്‍ച്ച ചെയ്യേണ്ടതും വിലയിരുതെണ്ടെതുമായ കാര്യമാണത്. വളരെ ഒരിജിനലായിട്ട്, ലാളിത്യവും സൌഹൃദവും നിലനിര്‍ത്തിയാണ് അജിത്‌ രചന നിര്‍വഹിച്ചിരിക്കുന്നത്. അനായാസമായി വായിക്കുകയും ആസ്വദിക്കുകയും ചെയ്യാവുന്ന നോവലാണ്‌ ഒഴുക്ക്. വളരെ കൃത്യമായ നിഗമനങ്ങള്‍ , ധാരണകള്‍ എന്നിവ ഇതിലൂടെ പുറത്തു വരുന്നുട്. ഇന്നത്തെ കാലത്ത് ജീവിക്കുന്ന രാഷ്ട്രീയ അവബോധമുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയക്കരനെപ്പറ്റി പെട്ടെന്നുള്ള ഒരു വിവരണമുണ്ട് നോവലില്‍. " ഇവന്‍ ചാക്രിഗ ഗമനം പൂര്‍ത്തിയാക്കിയെന്നാണ് തോന്നുന്നത്. ബാല്യം കടുത്ത ഭക്തിയുടെതായിരുന്നല്ലോ. കൌമാരം കമ്മുനിസത്തിലും യൌവ്വനം തീവ്ര കമമുനിസതിലും ആയിരുന്നു . കുടുംബവും കുട്ടികളും ആയപ്പോള്‍ ബൂര്‍ഷ്വായായി. ബൂര്ശ്വായില്‍ നിന്നും അഹത്തിലെക്കും അഹത്തില്‍ നിന്നും പരംപോരുളിലേക്കും. " ഇന്നത്തെ ഒരു ശരാശരി വിപ്ലവ കാരിയുടെ നല്ലൊരു ചിത്രമാണിത്. വിപ്ലവം എവിടെനിന്ന് എങ്ങോട്ടാണ് പുരോഗമിക്കുന്നത് എന്നതിന്റെ സൂചകമാനിത്. ഒരു ദിവസം വിപ്ലവകാരി മറുവശത്ത് അമൃതാനന്ദ മയിയുടെ മടിയില്‍ എന്നുള്ള തരത്തില്‍ ചായുന്ന ഈ ഓട്ടം. തലതിരിഞ്ഞ ഒരു സാമൂഹിക ചിന്ത. എന്താണ് വിപ്ലവം എന്നതിനെ പറ്റിയും എന്താണ് അദ്ധ്യാത്മികത എന്നതിനെ പറ്റിയും ഒരു നല്ല ചിത്രം ഈ പുസ്തകം നല്‍കുന്നുണ്ട്. വായിക്കാന്‍ വളരെ എളുപ്പമുള്ള പുസ്തകമാണ് ഒഴുക്ക്. സര്‍ക്കാര്‍ ഒരു വരണ്ട ഇടമാണ്. മാനസികമായും ഭാവനപരമായും വികാരപരമായും വരണ്ട ഇടമാണ് ഭരണകൂടങ്ങള്‍. അതിനുള്ളില്‍ ഇരുന്നുകൊണ്ട് മൃദുലവും സാംസ്കാരികവും പുരോഗമന ചിന്ത ഉള്ളതും ആധുനികതയുള്ളതുമായ ഒരു ഭാവനയും സംവേദന ശേഷിയും എഴുത്തുകാരന്‍ ഉണ്ടാക്കിയെടിത്തിട്ടുട് എന്ന് സംശയമെന്യെ പറയാന്‍ കഴിയും .

Sunday, June 13, 2010

മനശാസ്ത്രം നിത്യജീവിതത്തില്‍


നിത്യ ചൈതന്യ യാതിഉടെ മനശാസ്ത്രം നിത്യ ജീവിതത്തില്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. ആദ്യത്തെ ചില ലേഖനങ്ങള്‍ ഭാഷയുടെ kadinnya മുള്ളവയും അവസാനത്തെത് ചിലത് ഗൌരവം തീരെ കുറഞ്ഞവയുമാണ്. എന്നാല്‍ ഇതിനു രണ്ടിനുമിടയില്‍ ഗൌരവമേറിയ കുറെ ലേഖനങ്ങളിലൂടെ നാം കടന്നു പോകുന്നു . അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ നിരീക്ഷണങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവ നമ്മെ അട്ഭുതപ്പെടുതുകയും ചെയ്യുന്നു. മനസിന്റെ ഭൂത ഭൌതികത എന്ന ലേഖനം കുറച്ചേറെ വേദന്തപരമാണ്. ഒരു നിയമം സംച്ചലിതമാകുന്നതില്‍ മൂന്ന് ghattangalullathaai ചരകന്‍ പറയുന്നു. ഇതില്‍ ആദ്യത്തേത് ഉദ്ദേസ്യതെ ബീജാവാപം ചെയ്യുന്ന കാരണതിന്റെതാണ്. രണ്ടാമത്തെ ഘട്ടമാകട്ടെ വസ്തുക്കളിലും ജീവരൂപങ്ങളിലും അനിസ്ചാകരമായി സംഭവിക്കുന്ന പ്രതികരണ പ്രക്രിയകളിലെയും കരകത്വതിലെയും നിര്‍ബന്ദ സ്വഭാവത്തില്‍ കാണുന്നതാണ്. moonamathethu ബോധതലത്തില്‍ സ്വേച്ച പ്രധാനമായി വരുന്ന കര്‍മങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജത്തെ sareerathil ഉത്തേജിപ്പിച് നിയന്ത്രിതമായ രീതിയില്‍ വിതരണം ചെയ്യുന്ന അദ്ഭുത പ്രതിഭാസത്തില്‍ കാണാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വായിക്കുമ്പോള്‍ sabdatharavali aduthundakendi വരുന്നു.

വേദാന്തവും വേദാന്ത സാധനയും ആധുനിക മനശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ എന്ന ലേഖനം പാശ്ചാത്യ -ഭാരതീയ darsanangalae താരതമ്യം ചെയ്യുന്നുണ്ട് . പാശ്ചാത്യ മാതൃക കാര്യത്തില്‍ നിന്നും kaaranathilekku ചിന്തിച്ചു പോകുന്നു . എന്നാല്‍ ഭാരതീയര്‍ സര്‍വ സമാ ശ്ലേഷിയായ ഒരു ആദി കാരണത്തില്‍ നിന്ന് നാനാ കീര്‍ണമായി കിടക്കുന്ന കാര്യത്തിലേക്ക് കാരണ കാര്യ പരതയെ അടുക്കി വച്ച് മനസിലാക്കുന്നു എന്ന വിധം ഗൌരവമേറിയ നിരീക്ഷണങ്ങള്‍ നടത്തുന്നു . ഭാരതീയ മനശാസ്ത്രവും സാഹിത്യവും എന്ന ലേഖനം ഉപനിഷത്തിലെ ശക്തി വിശേഷങ്ങള്‍ പറഞ്ഞു തരുന്നു. ഐതരെയോ ഉപനിഷത്തില്‍ മുഖത്തുനിന്നും വാക്കും വാക്കില്‍ നിന്നും അഗ്നിയും നാസികയില്‍ നിന്നും പ്രാണനും പ്രാണനില്‍ നിന്ന് വായുവും ചക്ഷുസില്‍ നിന്നും കാഴ്ചയും കാഴ്ച്ചയില്‍ നിന്ന് സൂര്യനും കാതില്‍ നിന്ന് ശ്രോത്രവും ശ്രോത്രത്തില്‍ നിന്നും ദിക്കുകളും ത്വക്കില്‍ നിന്ന് ലോമങ്ങളും ലോമങ്ങളില്‍ നിന്ന് ഔഷധങ്ങളും വനസ്പതികളും ഹൃദയത്തില്‍ നിന്ന് മനസും മനസ്സില്‍ നിന്ന് ചന്ദ്രനും ഉണ്ടായി എന്നും നാഭിയില്‍ നിന്ന് അപാനനും അപാനനില്‍ നിന്ന് മൃത്യുവും ശിശ്നതില്‍ നിന്ന് രേതസും രേതസ്സില്‍ നിന്ന് ജലവും ഉണ്ടായി എന്നും വര്‍ണ്ണിച്ചിരിക്കുന്നു തുടങ്ങി സാധാരണക്കാര്‍ക്ക് അറിയാത്ത പലതും വെളിവാക്കിത്തരുന്നു.
ഭക്തിയും രതിയും എന്ന ചെറു ലേഖനം ഇവയുടെ അര്‍ത്ഥ വ്യത്യാസം എങ്ങിനെ ഇല്ലാതാകും എന്ന് മനസിലാക്കിത്തരുന്നു lavannyyanubhoothi എന്ന ലേഖനം മനസിലാക്കാന്‍ കുറെ പ്രയാസമാണ്. ഉപാധികളുടെ ലോകത്ത് സര്‍ഗ്ഗ പ്രക്രിയയ്ക്കയുള്ള സങ്കല്പം തകര്‍ന്നു പോകുന്നില്ലെങ്ങില്‍ അഹന്തയുടെ നൈസ്സര്‍ഗികമായ വിജയേച്ച്ച വാസനയെ ഒരിക്കല്‍ കൂടി കൂടുതല്‍ ചൈതന്ന്യ വത്തായ ഒരു കലുപ്പനയായി ആവിഷ്ക്കരിക്കും തുടങ്ങിയ നിരീക്ഷണങ്ങളാണ് ഏറെയും.
നിങ്ങള്ക്ക് പേരില്ലാതെ വന്നാല്‍ എന്ന ലേഖനം നല്‍കുന്ന പാഠം ഇതാണ്, ജീവിതാവശ്യങ്ങള്‍ എന്ന് നാം കരുതുന്ന മിക്കവയും സാഹചര്യങ്ങളില്‍ നിന്ന് നാം ആര്ജിക്കുന്നവയാണ്. അതിന്റെയൊന്നും പിന്നാലെ ഓടാതിരുന്നല്‍ സൌമ്മ്യവും ശാന്തവും ആയ ഒരു ജീവിതത്തിനു ആവശ്യമില്ലാത്ത എല്ലാ തത്പ്പര്യങ്ങളും മനസ്സില്‍ നിന്നും ഒന്നൊന്നായി ഒഴിഞ്ഞു പോകും. ശരീരവും മനസും തമ്മില്‍ നല്ല സ്വരലയമുള്ള ഒരു വേഴ്ച്ചയുണ്ടാകും.
പ്രേമവും ദാമ്പത്യവും എന്ന ലേഖനം ഇതിനെ രണ്ടിനെയും കുറിച്ചുള്ള വിശകലനമാണ്. ഇന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നീ എന്റേതാണോ? എന്ന ചോദ്യത്തിനു നിശ്ചയമായും എന്ന് മറുപടി പറയാന്‍ കഴിയുന്ന ഒട്ടനേകം ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പ്പരം സ്നേഹിച്ചും വിശ്വസിച്ചും വീട് പുലര്‍ത്തി വരുന്നു. അതില്‍ അതിശയിക്കുന്ന പാശ്ചാത്യരുടെ എണ്ണം കൂടി വരുമ്പോള്‍ ഏഷ്യാക്കാരുടെ ഈ ദാമ്പത്യ ഭദ്രത ദിവസം പ്രതി തകര്ന്നുകൊണ്ടിരിക്കുന്നു. ( ഇത് യതി എഴുതിയത് 1987 -ഇല്‍ ആണെന്ന് ഓര്‍ക്കുക . )

അദ്ഭുത മനസുകളെ അന്വേഷിച്ചു എന്ന ലേഖനം സന്ന്യാസിമാരുടെ മാനസിക നില ശാസ്ത്രീയമായി അളക്കാന്‍ ശ്രമിച്ച ഒരു പദ്ധതിയെ കുറിച്ച് പറയുന്നു. അതീന്ദ്രിയ സിദ്ധിയുടെ അട്ഭുതങ്ങളിലേക്ക് മുന്‍ ലേഖനത്തിന്റെ തുടര്‍ച്ചയാണ്. ആധുനിക മനശാസ്ത്രതിലെ മഹാരഥന്മാര്‍ എന്നത് സ്കിന്നെര്‍, ഇവാന്‍സ് എന്നീ മനശാസ്ത്രഞ്ഞന്മാരുടെ സംഭാഷണമാണ്. pshychologiyudae ശാസ്ത്രീയത, സൈഖോ analysisintae ശതാബ്ദി, സൈഖോ analysisum സൈഖോ അനല്യ്ടിക് തെറാപ്പിയും, മനസിന്റെ ഏകത- ഇര്‍വിന്‍ ശ്രോദിങ്ങരുടെ വീക്ഷണത്തില്‍, vydhuthkantha തരന്ഗവും പരേന്ദ്രിയ ജ്ഞാനവും, മനസിന്റെ സംരചന മാതൃകകള്‍, ബോധവസ്ഥയുടെ മനശാസ്ത്രം, വികല്‍പ്പങ്ങള്‍ മനസിലോ ഹൃദയത്തിലോ, കലയും മാനസിക ചികിത്സയും, മനശാസ്ത്രപരമായ സാഹിത്യ നിരൂപണം, മനശാസ്ത്രം എന്ന കെണി, നിങ്ങളുടെ vaikthythwam എങ്ങിനെ നിര്‍ണയിക്കാം, അനിമയും അനിമസും, അപസ്മാരം, അയിത്തത്തിന്റെ ആത്മാവിലൂടെ, തൊട്ടാവാടി, മൂക്കിള, വിടവാങ്ങല്‍, കടി പിടി തെറാപ്പി, ബലൂണ്‍,അസ്വസ്ഥ ചിതന്‍, ഒരു പെരിലെന്താണ് ?, ഉള്ളിയുടെ വാസന, എന്റെ എല്ലുപൊടി, ഒരു ഫാദര്‍ complexintae കഥ, രാമ ചരിത മാനസന്‍, ടിക്കറ്റ്‌ examiner , ആത്മശാന്തിയിലേക്ക് , അമേരിക്കയില്‍ ഒരു സായാഹ്ന്നം,അമേരിക്കയില്‍ ഒരു ഇന്റര്‍വ്യൂ, മുഖത്തോട് മുഖം എന്നിവയാണ് മറ്റു ലേഖനങ്ങള്‍.

Tuesday, May 11, 2010

അപഹരിക്കപെട്ട ദൈവങ്ങള്‍


അപഹരിക്കപെട്ട ദൈവങ്ങള്‍
-- വീ.ആര്‍. അജിത്‌ കുമാര്‍
ആനന്ദിന്റെ അപഹരിക്കപ്പെട്ട ദൈവങ്ങള്‍ അദ്ദേഹത്തിന്റെ മറ്റുനോവലുകള്‍ പോലെ തന്നെ ചര്‍ച്ചകളുടെയും ചിന്തരീതികളുടെയും ഒരു മിശ്രണമാണ്. ഒരു ചെറുകഥയുടെ നീളമുള്ള ഇതിവൃത്തത്തില്‍ തന്‍റെ മനസിലെ വ്യാപാരങ്ങള്‍ കൂട്ടിച്ചേര്‍ത്തു തയ്യാറാക്കിയിട്ടുള്ള ഈ നോവലില്‍ സംഭവങ്ങള്‍ ഇഴചേര്‍ന്നു പോവുകയല്ല ചെയ്യുന്നത്. അനാധരാക്കപെടുന്ന കുട്ടികളും സ്വയം അനാധരാകുന്ന കുട്ടികളും അവരുടെ ആശരനത്വവും സംരക്ഷണവും ചൂഷനവുമോക്കെ ഇതില്‍ prathipadikkappedunnu . ganesanum ഭാര്യ nassemayum അവരെ തമ്മില്‍ കോര്‍ത്തിണക്കുന്ന മകന്‍റെ തിരോധാനവും പുസ്തകത്തിന്‍റെ thaiveranennu പറയാം. കവാസ്ജി എന്ന engineeyarum സാത്തി എന്ന സംഘടനയുടെ പ്രവര്‍ത്തകരുമൊക്കെ പ്രധാന കഥാപാത്രങ്ങളാണ്. ആശാനികേതനതിലെ അനാഥ കുട്ടികളും അവരുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വേരുകളില്ലാത്തവരായിരുന്നു servisukaalathum ganesantae ഒരു തലവേദന എന്ന് കഥാകാരന്‍ പറയുന്ണ്ട്.
പത്രപ്രവര്‍ത്തകനായ ഋഷി ഉള്‍പ്പടെ എല്ലാവരുംയുമുള്ള സംഭാഷണവും ആനന്ദിന്റെ സ്ഥിരപ്രതിഷ്ഠ നേടിയ sailiyilullathanu . അവ സാധാരണയില്‍ നിന്നും വളരെ ഉയര്‍ന്നു നില്‍ക്കുന്ന daarsanika ഭാഷയാണ് . ആ ഭാഷ വായനയെ കഠിനമായ ഒരു ജോലിയാക്കി മാറ്റുന്നു. പരസ്പരം കോര്‍ത്തിണക്കുന്ന സംഭവങ്ങളുടെ കണ്ണികള്‍ ഇല്ല എന്നതുകൊണ്ട്‌ മൊത്തത്തില്‍ വയിച്ചുപോയിട്ടില്ല എങ്കിലും വായനയെ അത് തടസ്സപ്പെടുത്തുന്നില്ല . നേരത്തെ സംഭവിച്ച ഒരു കാരിയവും തുടര്‍ച്ചയുടെ മുറിവായി നമ്മെ അലട്ടില്ല.

ജീവിതവും ചെസ്സ്കളിയുംയുള്ള താരതമ്മ്യം പല സാഹിത്യ കൃതികളിലും കാണാം. ഇതിലും അത് പലവട്ടം വരുന്നുണ്ട്. ഓരോ നീക്കവും ഒരു നീക്കം മാത്രമല്ല ഒരു വികല്പം കൂടിയാണ്. സംഭവ്യമായ പലതില്‍ ഒന്നിനെ തിരഞ്ഞെടുക്കുകയല്ലെ ഒരു നീക്കത്തിലൂടെ നിങ്ങള്‍ ചെയ്യുന്നത്? ചെസ്സ്‌ വാസ്തവത്തില്‍ നിങ്ങള്‍ക്ക് പ്രധാനം ചെയ്യുന്നത് വികല്‍പ്പങ്ങളുടെ നിരകളെയാണ്. ഒരു നിരയില്‍ നിന്നും ഒന്നിനെ തിരഞ്ഞെടുത്തു നിങ്ങള്‍ അതിനെ ഒരു നീക്കമാക്കുന്നു. അത് അതിന്‍റെ ഊഴത്തില്‍ വേറൊരു സെറ്റ് വികല്പ്പങ്ങലെ പ്രദാനം ചെയ്യുന്നു.

ഋഷിയുടെ കാമുകിയായ സീത, നസീമ ഒടുവില്‍ എത്തിച്ചേരുന്ന ആത്മീയതയുടെ സമാധാനകേന്ദ്രം തുടങ്ങിയവ നോവലിന്ടെ തീഷ്ണമായ ചില വശങ്ങളാകുണ്ട് . എഴുത്തുകാരന്റെ ചിന്തകളാണ് നോവലിന്ടെ ഊര്‍ജമായി എപ്പോഴും മുന്തി നില്‍ക്കുന്നത്. "തകരുംപോഴാണ് ഒരു വീട് അതിനെ കുറിച്ച് മനുഷ്യ മനസിലുള്ള ഭാവനകള്‍ പുറത്തുകൊണ്ടുവരുന്നത്. " " ഓരോ ശാശ്ത്രന്ജനും സ്വന്തം ശാശ്ത്രത്തെ ചോദ്യം ചെയ്യുകയാണ്, തള്ളിപ്പറയുകയാണ്,അഴിച്ചു പണിയുകയാണ്" തുടങ്ങിയ ചിന്താരീതികള്‍ അതിനെ പിന്തുണയ്ക്കുന്നു.

ബുദ്ധിമുട്ടേറിയ വായനക്കിടയില്‍ കക്കു എന്ന കിശോരിന്ടെ കഥയൊക്കെ വീണ്ടും വായനയിലേക്ക് വായനക്കാരനെ കൊണ്ടുവരാന്‍ ഉപകരിക്കുന്നു. എഴുതിനിടയിലെ കവിതകള്‍ വേണ്ടത്ര ഗുണം ചെയ്തുവോ എന്ന് സംശയമാണ് . അവസാനഭാഗത്ത്‌ ഗൌരവമായ വിലയിരുത്തലില്‍ പുസ്തകം അവസാനിക്കുന്നു. മനുഷ്യന്ടെ അറിവിന്‌ അതിരുകളുണ്ട്‌. എന്നാല്‍ ആ അതിരുകള്‍ എവിടെയാണെന്ന് അവനു അറിയില്ലെന്നതാണ് ഭാഗ്യം. അഥവാ, ആ അതിരുകള്‍ മനസ്സിലകുംപോഴേക്കും അവന്‍, ഒരു പക്ഷെ, അവയെ കടന്നു കാണും.
==========================================================================================================================

Wednesday, February 10, 2010

തോക്കേന്തിയ വനിതകള്‍


നര്‍ത്തകിയും നൃത്തസംവിധായികയും എഴുത്തുകാരിയുമായ മൃണാളിനി സാരാഭായ് എഴുതിയ നോവലാണ് The Warrior Women. പനന്പിള്ളി അരവിന്ദാക്ഷ മേനോന്‍ "തോക്കേന്തിയ വനിത " എന്ന പേരില്‍ ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നു. ഇന്ത്യാ ചരിത്രത്തിന്‍റെ ഭാഗമായി തീര്‍ന്ന ഐഎന്‍എ യിലെ വനിത ബറ്റാലിയന്‍ അനുഭവിച്ച ദുരന്തങ്ങളുടെ കഥയാണ് ഇതിലൂടെ മൃണാളിനി അനാവരണം ചെയ്യുന്നത്. അക്കാലത്തെ ഒരു മലബാര്‍ ഗ്രാമത്തിന്‍റെ നിര്‍മ്മമതയില്‍ വളര്‍ന്നൊരു പെണ്‍കുട്ടി അന്ന് സാധാരണമായ ചിന്തകളെ മറികടന്ന് സിംഗപ്പൂരില്‍ പോയി പഠിക്കുന്നതും സ്വാതന്ത്യസമരത്തിലേക്ക്, അതിന്‍റെ തീവ്രവാദസമീപനങ്ങളിലേക്ക് എടുത്തു ചാടുന്ന കഥയാണ് ഇതില്‍ വിവരിക്കുന്നത്. ആശാലത എന്ന ഈ വിപ്ളവകാരി തീവ്രപീഢനങ്ങള്‍ക്ക് വിധേയയാകുന്പോള്‍ അനുജത്തി വനിത ഒരു ഒതുങ്ങിയ ജീവിതം നയിക്കുന്നു.

ഐഎന്‍എ പരാജയമായി തീര്‍ന്നതിന്‍റെ കഥയാണിത് എന്നുവേണമെങ്കിലും പറയാം. ജപ്പാന്‍റെയും ബ്രിട്ടന്‍റെയും ക്രൂരസമീപനങ്ങള്‍ക്കിടയില്‍പെട്ട ഒരു ജനതയുടെ വേദന ഇതില്‍ കാണാന്‍ കഴിയും. സാധാരണ സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പെരുമാറുകയും ചെയ്ത ലത ഒടുവില്‍ ഏകാന്തമായ ഒരവസ്ഥയില്‍ അലന്‍ എന്ന പട്ടാളക്കാരന്‍റെ സൌഹൃദത്തിലേക്ക് അലിഞ്ഞു ചേരുന്പോള്‍ അവള്‍ തന്‍റെ വ്യത്യസ്തമായ സ്വഭാവരീതികളില്‍ നിന്നു മാറി ഒരു സാധാരണ സ്ത്രീയായി മാറുന്നതു കാണാം. പ്രകൃതി നിശ്ഛയിച്ച നിയോഗങ്ങളിലേക്ക് ഒതുങ്ങുന്ന അവസ്ഥ. സ്വന്തക്കാരുടെയും കൂട്ടുകാരുടെയും മരണങ്ങള്‍ക്ക് സാക്ഷിയാകുന്ന അവള്‍ യുദ്ധരംഗം മടുത്ത് പിന്‍വാങ്ങുകയാണ്. ഒടുവില്‍ എല്ലാറ്റില്‍ നിന്നും ഒളിച്ചോടുന്ന ഒരു വ്യക്തിയായി അവള്‍ മാറുന്നു. മനസ്സുഖത്തിനായി ആശ്രമത്തില്‍ പോയി താമസിക്കുകയും അവിടെ നിന്നു മടങ്ങുന്പോഴും അലന്‍റെ ചിന്ത അവളെ വേട്ടയാടുകയും ചെയ്യുന്നിടത്ത് നോവല്‍ അവസാനിക്കുന്നു.

ഐഎന്‍എയുടെ കാലഘട്ടം നോവലിസ്റ്റ് നന്നായി വരച്ചിട്ടുണ്ട് ഈ നോവലില്‍. യൂദ്ധരംഗത്ത് പങ്കെടുത്ത ഒരാളിന്‍റെ തീവ്രതയോടെയാണ് ആ രംഗങ്ങള്‍ വിവരിക്കുന്നത്. ഒരു പക്ഷേ , ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സഹോദരി എന്ന നിലയില്‍ അവര്‍ പറഞ്ഞ അനുഭവങ്ങള്‍ ഉപകാരപ്പെട്ടിട്ടുണ്ടാകാം. പനന്പിള്ളി അരവിന്ദാക്ഷമേനോന്‍റെ വിവര്‍ത്തനവും നന്നായിട്ടുണ്ട്.

Tuesday, February 9, 2010

കെടാത്ത ചിത

കെടാത്ത ചിത--- ഒരു ദുരന്തത്തിന്‍റെ ബാക്കിപത്രം

--- കല്ലറ അജയന്‍

ദുരന്തങ്ങള്‍ ആത്യന്തിക വിശകലനത്തില്‍ അതിന്നിരയാകുന്നവരുടെ മാത്രം പ്രശ്നമാണ്. ചിലപ്പോള്‍ ആ ഇരകളെ ആശ്രയിച്ചുജീവിക്കുന്ന ബന്ധുക്കളുണ്ടെങ്കില്‍ മറ്റൊരു ആശ്രയകേന്ദ്രം ലഭിക്കുന്നതുവരെ അവരെയും ദുരന്തം വേട്ടയാടും. സമൂഹമാകട്ടെ ദുരന്തത്തെ ആഘോഷിച്ചു തീര്‍ക്കുകയാണ് പതിവ്. പര്‍വ്വതീകരിച്ച വാര്‍ത്തകളും കണക്കുകളുമായി അവര്‍ ഓരോ ദൂരന്തത്തെയും ആഘോഷമാക്കുന്നു. തുടര്‍ന്ന് അടുത്ത ദുരന്തത്തിനായി ആവേശതേതോടെ കാത്തിരിക്കുന്നു. ഏതൊരു സംഭവത്തെയും ദുരന്ത പരിവേഷം നല്കി ആഘോഷമാക്കാന്‍ സമൂഹത്തിനുള്ള വ്യഗ്രത അതിന്‍റെ സഹജ ഭാവമാണ്. ജീവിതത്തിന്‍റെ മടുപ്പുകളെയും മുരടിപ്പുകളെയും സമൂഹം മറികടക്കുന്നത് അങ്ങനെയാണ്.

ഒരു ദുരന്തം നടന്നുകഴിയുന്പോള്‍ സഹതാപത്തിന്‍റെ മേലങ്കിയണിഞ്ഞെത്തുന്ന സമൂഹം ദുരന്തശേഷം എന്തുണ്ടായി എന്നന്വേഷിക്കാറേയില്ല. തകര്‍ന്നടിഞ്ഞ ജീവിതങ്ങളെക്കുറിച്ച് അലസമായിപ്പോലും ആരും തിരക്കാറില്ല. ദുരന്തങ്ങളില്‍ പരുക്കേറ്റുകിടക്കുന്ന പലരുടെയും സ്ഥിതി മരിച്ചവരോട് അസൂയ തോന്നിക്കുന്ന വിധത്തില്‍ ദയനീയമായിരിക്കും. ജീവച്ഛവങ്ങളായി കിടക്കുന്ന ഇത്തരക്കാരെ കുടുംബാംഗങ്ങള്‍ തനിച്ച് പേറേണ്ടീ വരുന്നു. അവിടേക്ക് സമൂഹത്തിന്‍റെ സഹായ ഹസ്തങ്ങളെത്തുന്നത് അപൂര്‍വ്വമായി മാത്രം.

ഒരു മഹാദുരന്തത്തിനു ശേഷം അതില്‍ എരിഞ്ഞുതീര്‍ന്നവര്‍ക്കും ബന്ധുക്കള്‍ക്കും പിന്നെന്തുണ്ടായി എന്ന് അന്വേഷിക്കാന്‍ വി.ആര്‍‍.അജിത്കുമാര്‍ നടത്തിയ ശ്രമത്തിന്‍റെ അനന്തര ഫലമാണ് ചെറുതെങ്കിലും ശ്രദ്ധേയമായ കെടാത്ത ചിത ഏന്ന നോവല്‍‍. ഡല്‍ഹി ഉപഹാര്‍ തിയറ്ററില്‍ ഒരിക്കലുണ്ടായ അഗ്നിബാധയെക്കുറിച്ച് നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞ നോവലിസ്റ്റ് ദുരന്തശേഷം ഒരു കുടുംബത്തിലുണ്ടായതോ ഉണ്ടാകാനിടയുള്ളതോ ആയ ശൂന്യതയിലും വേദനയിലും കൂടി നടത്തിയ ആത്മയാനത്തിനൊടുവിലാണ് കെടാത്ത ചിത വാര്‍ന്നു വീണത്.

നോവല്‍ ഒരു പടിഞ്ഞാറന്‍ സാഹിത്യരൂപമാണ് എന്നതും വ്യവസായവിപ്ളവത്തിന്‍റെ ഒരുപോല്പ്പന്നമായാണത് രൂപപ്പെട്ടത് എന്നതും പരക്കെ അറിവുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ അതിന്‍റെ ശില്പ്പത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്പോളെല്ലാം നമ്മള്‍ പടിഞ്ഞാറോട്ട് നോക്കുന്നു. പടിഞ്ഞാറിനെ അനുകരിച്ചാണ് മലയാളത്തില്‍ നോവല്‍ ആരംഭിച്ചതെങ്കിലും മഹാപ്രതിഭകളായ പലരും അതില്‍ കേരളീയമായ ഒരു സൌന്ദര്യ ശാസ്ത്രം സൃഷ്ടിച്ചെടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. നോവല്‍ മലയാളത്തിന്‍റെ തായ് വേരില്‍ ഉയര്‍ന്നു നില്ക്കാന്‍ നടത്തിയ ശ്രമം വിജയിച്ചുവെന്നാണ് സിവി മുതല്‍ എംടി വരെയുള്ള എഴുത്തുകാരില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. സിവിയുടെ നോവലുകളും അപ്പന്‍ തന്പുരാന്‍റെ ഭൂതരായരും തുടങ്ങി തകഴി, ദേവ്,പൊറ്റക്കാട്, ഉറൂബ്, പി.കെ.ബാലകൃഷ്ണന്‍(പി.കെ.ബാലകൃഷ്ണന് എടുത്തുപറയാന്‍ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന ഒരു നോവല്‍ മാത്രമേയുള്ളുവെങ്കിലും ഭാഷാപരമായും ശില്പ്പപരമായും അസാധാരണ ഔന്നത്യം ആ നോവലിനുണ്ട്. ) എംടി. പുനത്തില്‍ കുഞ്ഞബ്ദുള്ള , ടിവി കൊച്ചുബാവ എന്നിവരില്‍ നമ്മുടെ നോവല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വല്ലപ്പോഴും വരുന്ന ആനന്ദിന്‍റെ ചില കൃതികളൊഴിച്ചാല്‍ എടുത്തു പറയത്തക്ക ഒരു കൃതിയും മലയാളത്തിലുണ്ടാകുന്നില്ല. കൊച്ചുബാവയുടെ വൃദ്ധസദനമാണ് മലയാള നോവലിലെ എടുത്തുപറയത്തക്ക അവസാന കൃതി. അതുകഴിഞ്ഞ് ഒരു നീണ്ട നാളത്തെ വളര്‍ച്ചയിലൂടെ മലയാളനോവല്‍ പൊയ്ക്കൊണ്ടിരിക്കുകയാണ്.

ഒരേ അച്ചില്‍ വാര്‍ന്നു വീഴുന്ന ചെറുകഥകളും നോവലുകളും കൊണ്ട് ദുര്‍ഭരഗര്‍ഭം പേറിയിരിക്കുകയാണ് ഇന്നുമലയാള സാഹിത്യം. ഗതാനുഗതികത്വം ഇന്ത്യന്‍ മനസ്സുകളുടെ ഒരു പൊതുസ്വഭാവമാണെന്നു വേണമെങ്കില്‍ പറയാം. പെട്ടെന്നൊന്നും മാറ്റത്തെ സ്വാഗതം ചെയ്യുന്നതല്ല ഭാരതത്തിന്‍റെ മനസ്സ്. ഒരേ ഉള്ളടക്കത്തിന്‍റെ വ്യത്യസ്തങ്ങളായ ആവിഷ്ക്കാരങ്ങളാണ് നമ്മുടെ പ്രിയപ്പെട്ട കൃതികള്‍ മിക്കവയും. രാമായണ കഥ തന്നെ എത്ര രൂപത്തില്‍ പുനരവതരിച്ചു. എന്നിട്ടും മൂവായിരത്തോളം വര്‍ഷം നമ്മള്‍ അതുകൊണ്ടുതന്നെ കഴിഞ്ഞുകൂടി. ഇടയ്ക്കുണ്ടായ പല സ്ഫുലിംഗങ്ങളേയും നമ്മള്‍ ഊതിക്കെടുത്തി. അല്ലെങ്കില്‍ അവഗണിച്ചു. അസ്തിത്വദുഖം ഇതിവൃത്തമാക്കി മലയാളത്തില്‍ എത്ര നോവലുകള്‍ ഉണ്ടായി. ഒരെഴുത്തുകാരന്‍ തന്നെ ഒരേ ഇതിവൃത്തത്തില്‍ നാലും അഞ്ചും കൃതികളെഴുതി. കാക്കനാടന്‍റെ തന്നെ സാക്ഷി, തുലാവര്‍ഷം.അജ്ഞതയുടെ താഴ്വര , ഉഷ്ണമേഖല ,ഇവയെല്ലാം ആത്യന്തികവിശകലനത്തില്‍ ഒരു പ്ളോട്ടിന്‍റെ വ്യത്യസ്താവിഷ്ക്കരണങ്ങള്‍ തന്നെ. മുകുന്ദന്‍റെ ഡല്‍ഹി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ , ഈ ലോകം അതിലൊരു മനുഷ്യന്‍ , ആവിലായിലെ സൂര്യോദയം , എല്ലാം അസ്തിത്വദുഖം പേറുന്ന നായകന്‍റെ ഏകാന്തദൈന്യത തന്നെ. ഓ.വി.വിജയന്‍റെ രവിയും കുഞ്ഞുണ്ണിയും ഇതേ അസ്തിത്വ വ്യഥ പേറുന്നവര്‍ തന്നെ. ഇനിയുമെത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. എന്നിട്ടും ഈ ഒരേ തൂവല്‍പക്ഷികളെ ഒരു നിരൂപകനും തുറന്നുകാട്ടിയില്ല. ഇടയ്ക്കൊന്നു വഴിമാറി ചവിട്ടാന്‍ ശ്രമിച്ചവരെ കാക്ക കവണക്കല്ലിനെ നോക്കുന്നതുപോലെയാണ് നമ്മുടെ നിരൂപകരും ആസ്വാദകരും വീക്ഷിച്ചത്. കടുത്ത അവജ്ഞയും തമസ്ക്കരണവും വഴി അവരെ നിരുത്സാഹപ്പെടുത്തി.

ഇത്തരത്തില്‍ യൂണിഫോമിട്ട സ്കൂള്‍ കുട്ടികളെപ്പോലെ നമ്മുടെ മുന്‍പിലെത്തിയ കൃതികളെ കണ്ടുമടുത്തവരുടെ മുന്‍പിലേക്ക്, വ്യത്യസ്തമായ ഒരനുഭവ തലം പകര്‍ന്നുനല്കാനുള്ള ശ്രമമാണ് അജിത് കുമാറിന്‍റെ കെടാത്ത ചിത. ആവിഷ്ക്കാരത്തില്‍ വലിയ പുതുമയ്ക്കുവേണ്ടി നോവലിസ്റ്റ് ശ്രമിക്കുന്നില്ല. എന്നാല്‍ ഇതിവൃത്തം മലയാളത്തില്‍ കണ്ടുമടുത്തത് അല്ലതന്നെ. ആവിഷ്ക്കാരത്തില്‍ പുതുമയ്ക്ക് ശ്രമിക്കുന്നില്ല എങ്കിലും സ്ഥിരം കാണുന്ന രീതിയില്‍ സംഭവങ്ങളുടെ ഒരു നേര്‍രേഖാ ചലനം നമ്മളിവിടെ കാണുന്നില്ല. ഗതകാലത്തില്‍ നിന്നും അനുക്രമമായി വര്‍ത്തമാനത്തിലേക്ക് വരുകയല്ല അദ്ദേഹമിവിടെ ചെയ്യുന്നത്. പോയകാലത്തെയും വര്‍ത്തമാനത്തെയും മാറിമാറി അവതരിപ്പിച്ചുകൊണ്ട് സ്ഥിരം ആവിഷ്ക്കാര തന്ത്രങ്ങളെ മറികടക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ആവിഷ്ക്കാരത്തിലും ഒരു ഗതാനുഗതികത്വം നമുക്കനുഭവപ്പെടുന്നില്ല.

ഇതിവൃത്തത്തിന് ആനന്ദിലൊക്കെ കാണൂന്നതുപോലെ ഒരു ഉത്തരേന്ത്യന്‍ പരിവേഷമുണ്ട്. ഡല്‍ഹിയില്‍ നടന്ന ഒരു ദുരന്തത്തെ അവതരിപ്പിക്കുന്പോള്‍ അതിന് ഒരുത്തരേന്ത്യന്‍ കുടുംബത്തെ പശ്ചാത്തലമാക്കുന്നതാകും ഉചിതം എന്ന് നോവലിസ്റ്റ് കരുതിയിട്ടുണ്ടാവും. തീര്‍ച്ചയായും മലയാളിത്തം മണക്കാതെ നമുക്കാ ദുരന്തത്തെ അനുഭവിച്ചറിയാനാകുന്നുണ്ട്.

ഗണേശ് ശര്‍മ്മയാണ് ദുരന്തത്തിന്‍റെ ജീവിച്ചിരിക്കുന്ന ഇര. ദൂഖപൂര്‍ണ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങളോട് തന്മയീഭവിക്കുന്ന ഒരു ഹൃദയം നോവലിസ്റ്റിന് ഉണ്ട് എന്നതിന്‍റെ തെളിവാണ് ഇത്രമാത്രം ഭാരം നെഞ്ചിലേറ്റേണ്ടിവരുന്ന ഒരു കഥാപാത്രത്തിനെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. പക്ഷെ ഒരു ദുരന്തത്തിനും തകര്‍ത്തെറിയാനാവുന്നതല്ല മനുഷ്യന്‍റെ അദമ്യമായ ജീവിതാവേശം. ഗുജറാത്തിലെ ഭുജിലും മഹാരാഷ്ട്രയിലെ ലാത്തൂരിലും സുനാമി കശക്കിയെറിഞ്ഞ തീരഭൂമികളിലും ജീവിതം വീണ്ടും തളിര്‍ക്കുന്നത് ദുഖസ്മൃതികളോടെ നമ്മള്‍ കണ്ടുനിന്നതാണ്. ഗണേശ് ശര്‍മ്മയുടെ ജീവിതവും തളിര്‍ക്കുകയാണോ? അതും വന്ധ്യമെന്നാല്ലാരുമെണ്ണുന്ന വാര്‍ദ്ധക്യത്തിന്‍റെ വൈകുന്നേരത്തില്‍ . നോവലിസ്റ്റ് അര്‍ദ്ധോക്തിയിലോ അവ്യക്തതയിലോ അഭയം തേടുന്ന അന്ത്യവും ശ്രദ്ധേയം തന്നെ.

Saturday, January 23, 2010

കലാപം - ശശി തരൂര്‍


കലാപം -- ശശി തരൂര്‍

- റിവ്യൂ - വി.ആര്‍.അജിത് കുമാര്‍

ശശി തരൂരിന്‍റെ RIOT എന്ന നോവല്‍ ഡിസി ബുക്സാണ് കലാപം എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തോമസ് ജോര്‍ജ്ജാണ് വിവര്‍ത്തകന്‍. ബാബ്റി മസ്ജിദ് രാമജന്മഭൂമി കലാപം നടന്ന കാലത്ത് സലില്‍ഗഡ് എന്ന അവികസിത ജില്ലയില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തിയിരുന്ന പ്രസില ഹാര്‍ട്ട് എന്ന ചെരുപ്പക്കാരി കൊല്ലപ്പെടുന്നു. ചരമം അന്വേഷിച്ചെത്തുന്ന അമ്മ കാതറന്‍ ഹാര്‍ട്ട്, അച്ഛന്‍ റഡ്യാര്‍ഡ് ഹാര്‍ട്ട്സ്, അവരുടെ സുഹ്രുത്തായ പത്രപ്രവര്‍ത്തകന്‍ രാന്‍ഡി ഡിഗ്സ് , പ്രിസിലയുടെ സുഹ്രുത്ത് സിന്‍ഡി വരേല്യാനിക്ക്, സലില്‍ഗഡ് ഡിസ്ട്രിക്ക് മജിസ്ട്രേറ്റ് വി.ലക്ഷ്മണ, പോലീസ് മേധാവി ഗുരീന്ദര്‍ സിംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പത്രവാര്‍ത്തകള്‍,കത്തുകള്‍,അഭിമുഖങ്ങള്‍,ഡയറിക്കുറിപ്പുകള്‍ എന്നിവയുടെ തുടര്‍ച്ചയായാണ് തരൂര്‍ നോവല്‍ വികസിപ്പിച്ചിട്ടുള്ളത്. വടക്കേ ഇന്ത്യയുടെ ഒരവികസിത ജില്ലയുടെ പശ്ഛാത്തലം, സ്ത്രീകളുടെ പ്രശ്നങ്ങള്‍, ജില്ലാ അധികാരികളുടെ സമീപനം, വര്‍ഗ്ഗീയ ചേരിതിരിവുകള്‍ എല്ലാം ഭംഗിയായി നോവലില്‍ അവതരിപ്പിച്ചിട്ടുണ്ട്. കലാപം എന്നാണ് പേരെങ്കിലും ഒരു കടുത്ത കലാപമോ അതിന്‍റെ കെടുതികളോ അല്ല വിഷയം. മനുഷ്യന്‍റെ മനസ്സില്‍ നടക്കുന്ന കലാപങ്ങളാണ് മുന്തിനില്ക്കുന്നത്.

പ്രസിലയും ലക്ഷ്മണയും തമ്മിലുള്ള പ്രണയവും കാമകേളികളുമാണ് പ്രമേയം. മറ്റുള്ളതെല്ലാം അനുബന്ധങ്ങളാണ്. കത്തുകളും ഡയറിയുമൊക്കെയായി കഥ നീളുന്പോള്‍ വിരസമായ ആവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ആഗോളവത്ക്കരണത്തിനും മൃദുസമീപനത്തിനും മുന്പുള്ള ഇന്ത്യയും കൊക്കകോലയും തമ്മിലുള്ള പ്രശ്നങ്ങള്‍ അന്നത്തെ രസകരമായ സര്‍ക്കാര്‍ സംവിധാനത്തെ നന്നായി അവതരിപ്പിക്കുന്നു.

കാമകേളികളുടെ വിശദീകരണം തരംതാണതാണ്. പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് ക്ളാസില്‍ പ്രചരിച്ചിരുന്ന കൊച്ചുപുസ്തകം എന്ന അശ്ളീല പ്രസിദ്ധീകരണങ്ങളില്‍ വന്നിരുന്ന വിധം പച്ചയായ കേളീകഥനം മുഷിപ്പനാണ്. ഒ.വി.വിജയനും സേതുവും മുകുന്ദനും മാധവിക്കുട്ടിയുമുള്പ്പെടെയുള്ളവരുടെ നോവലുകളില്‍ നിന്നും ലൈംഗികതയുടെ കാവ്യഭാഷ തരൂര്‍ പഠിക്കുന്നത് നല്ലതാണ്. വിവര്‍ത്തനം നന്നായില്ല. പദാനുപദ വിവര്‍ത്തനമായിപ്പോയി. അതില്‍ എഴുത്തിന്‍റെ ആത്മാവ് ചോര്‍ന്നുപോയി. -----------

Monday, January 11, 2010

വരയിലെ നായനാര്‍



വരയിലെ നായനാര്‍

---- വി.ആര്‍.അജിത് കുമാര്‍

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ സഖാവ് നായനാരെ കേന്ദ്ര കഥാപാത്രമാക്കി വരച്ച കാര്‍ട്ടൂണുകളുടെ സമാഹാരമാണ് ടൂണ്‍ ആര്‍ട്ട്സ് ഇന്തൃ പ്രസിദ്ധീകരിച്ച വരയിലെ നായനാര്‍. സുകുമാര്‍ അഴീക്കോടിന്‍റെ മുഖവുരയും നായനാരെ കുറിച്ചുള്ള സംക്ഷിപ്ത ജീവചരിത്രവും മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിന്‍റെയും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍റെ കുറിപ്പുകളും യേസുദാസന്‍റെ വരയ്ക്കാന്‍ ഇഷ്ടം ഈ മുഖം എന്ന സ്വയം പറയലും വരകള്‍ക്ക് പുറമെ ഈ പുസ്തകത്തിലുണ്ട്. 1990 മുതല്‍ 2004വരെയുള്ള രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടു നില്ക്കുന്നു ഈ രചനകള്‍. മിക്ക കാര്‍ട്ടൂണൂകളും ആ സമയത്തെ രാഷ്ട്രീയ കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് നില്ക്കുന്നത്. അതുകൊണ്ടുതന്നെ ആ പശ്ഛാത്തലം കൂടി കാര്‍ട്ടൂണുകള്‍ക്കൊപ്പം നല്കേണ്ടിയിരുന്നു എന്ന് ഇതിലൂടെ കടന്നുപോകുന്പോള്‍ തോന്നിപ്പോകും. യേസുദാസന്‍റെ ഭംഗിയുള്ള വരയും കുരുത്തംകെട്ട നര്‍മ്മവും ഇഴചേരുന്ന നല്ലൊരു ഗ്രന്ഥമാണിത്. --- വില 120 രൂപ

Saturday, January 9, 2010

കഥകള്‍,ഓര്‍മ്മകള്‍

കഥകള്‍ ഓര്‍മ്മകള്‍

വി,ആര്‍‍‍‍.അജിത് കുമാര്‍

കഥകള്‍ പലപ്പോഴും ഓര്‍മ്മയില്‍ മറഞ്ഞുകിടക്കുന്ന ദൃശ്യങ്ങളാണ്. എപ്പോഴെങ്കിലും തീവ്രതയോടെ അവ പുറത്തേക്ക് വരുന്നു, ഏഴുത്തുകാരനെ പ്രലോഭിപ്പിക്കുന്നു. അത്തരത്തിലുള്ള കഥകളുടെയും ഓര്‍മ്മകളുടെയും സമാഹാരമാണ് ചന്ദ്രപ്രകാശിന്‍റെ "കഥകള്‍ ഓര്‍മ്മകള്"‍‍. സത്യങ്ങളും വിഭ്രാന്തികളും മിത്തുകളും ഫാന്‍റസിയും കുടികലര്‍ന്നൊരു ചിത്രമാകും വിധമാണ് ചന്ദ്രപ്രകാശിന്‍റെ കഥകള്‍ ഏറെയും. നിയതമായ ചട്ടക്കൂടിന് വെളിയിലേക്ക് ഇറങ്ങിനില്ക്കുന്ന കഥാപാത്രങ്ങളാണ് കഥകളില്‍ ഏറെയും. മഴയും നഷ്ടപ്പെടലും അശാന്തിയും സംശയവും കഥകളുടെ ഊര്‍ജ്ജമാകുന്നു. "തിരക്കഥ"യിലെ കഥാപാത്രങ്ങള്‍ മിക്കവരും സമൂഹത്തിന്‍റെ നിയമങ്ങള്‍ ധിക്കരിക്കുന്നവരാണ്. ഒരു ഫിലിമിന്‍റെ റഷസ് പോലെയുണ്ട് ആ കഥ. "യുദ്ധം അവസാനിക്കുന്നു" എന്ന കഥയിലും സ്വപ്നജീവിതമാണ് മുരുകന്‍റേത്. നമ്മള്‍ നിശ്ഛയിച്ചുറപ്പിച്ച മൊറാലിറ്റിക്കപ്പുറത്താണ് "സംഗീത"ത്തിലെ കഥാപാത്രങ്ങള്‍."ദുര്‍ഗ്ഗാദേവി"യിലും ഫാന്‍റസിയുടെ പട്ടം ഉയര്‍ന്നു പറക്കുന്നതുകാണാം. "നിശാശലഭങ്ങളുടെ സംഗീതം" വളരെ വ്യത്യസ്തമായൊരു കഥയാണ് പറയുന്നത്. തീവ്രമായ യാഥാര്‍ത്ഥ്യവുമായുള്ള സംഘട്ടനം ഇതിലുണ്ട്. "സര്‍പ്പവിജയം" മനുഷ്യന്‍റെ ദ്വദ്ദ്വത്തെ ഉപയോഗപ്പെടുത്തിയ കഥയാണ്. "മാസ്റ്റര്‍പീസ്" എന്ന കഥ കാമുകിക്ക് ചെവി മുറിച്ചു നല്കിയ വാന്‍ഗോഗിനെ ഓര്‍മ്മപ്പെടുത്തുന്നു. "എലികളി"ല്‍ കഥ പെട്ടന്നൊരന്ത്യത്തില്‍ എത്തിയപോലെ തോന്നി. "ആശാദ്വീപ് "ശരിക്കും ആശാദീപാണ്. ദീപ് ഏന്നാല്‍ വെളിച്ചം എന്നര്‍ത്ഥം. കഥയില്‍ അതൊരു പോരായ്മയായി തോന്നി. "തിരക്കഥ"യിലും "ആശാദീപി"ലും വഴിയില്‍ ഭിക്ഷതെണ്ടുന്ന കുട്ടി ഒരു സമാനത സൃഷ്ടിക്കുന്നുണ്ട്. "ഷെമല്‍" എന്ന ഗള്‍ഫുകഥ അറിയാത്തൊരിടം പരിചയപ്പെടുത്തുന്നതിന്‍റെ സുഖം നല്കുന്നുണ്ട്. "കുഞ്ഞാമിന"യിലെ നര്‍മ്മം മനോഹരം. "ഇടപാട് "എന്ന കഥ പച്ചയായ മനുഷ്യരുടെ വൃത്തികേടുകളും ഗതികേടുകളും തുറന്നുകാട്ടുന്നു. മാനസിക വിഭ്രാന്തി ബാധിച്ച കുട്ടിയുടെ കഥ പറയുന്ന" കൈലാസദുര്‍ഗ്ഗ"യും വ്യത്സ്തമായ കഥയാണ്. "ചന്ദ്രന്‍ പുഷ്പ്പിച്ചു, മേഘം ആലിപ്പഴം പൊഴിച്ചു" എന്ന കഥ വേണ്ടവിധമായില്ലെന്നു തോന്നി.

ഓര്‍മ്മകളില്‍പറയുന്ന ഗള്‍ഫ് അനുഭവങ്ങള്‍ കഥപോലെ സുന്ദരമാണ്. അനിത വീണ്ടും എഴുതുന്നു, രാജ്യമില്ലാത്തവന്‍റെ പ്രാര്‍ത്ഥന, നിലാവെന്നാല്‍ ചന്ദ്രനാണോ,അരവിന്ദേട്ടന്‍ എന്ന മന്ത്രവാദി , മരുഭുമിയിലെ കേരളം . പ്ളാവിലകള്‍ സ്വപ്നം കാണുന്ന പാത്തുമ്മ, അറബിക്കഥപോലെ ഒരു ജീവിതം , മരുഭൂമിയുടെ തടവുകാരന്‍, അബ്രയിലെ യക്ഷി, ജീവിതവൃക്ഷത്തിലെ ദുരിതകാണ്ഡങ്ങള്‍ , രണനായകെയുടെ കഥ-റോസിന്‍റെയും , അറബിക്കഥയിലെ അപസര്‍പ്പകനായകന്‍ എന്നിവയാണ് ഓര്‍മ്മകള്‍. മരുഭൂമിയുടെ തടവുകാരന്, പ്ളാവിലകള്‍ സ്വപ്നം കാണുന്ന പാത്തുമ്മ എന്നിവ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

Monday, January 4, 2010

The Kite Runner by Khaled Hosseni

പട്ടം പറത്തുന്നവന്

ആസ്വാദനം - വി.ആര്.അജിത് കുമാര്

അഫ്ഗാന് ഏഴുത്തുകാരനായ ഖാലിദ് െഹാേസ്സനിയുെട The Kite Runner കാലവും മനുഷ്യരും ഇഴേചര്ന്നുേപാകുന്ന ഒരു ചരിത്റമാണ് ്വതരിപ്പിക്കുന്നത്. അഫ്ഗാനിെല േസാവിയറ്റ് അധിനിേവശവും തുടര്ന്നുള്ള താലിബാനിസവും കാലിദ് തീവ്റതേയാെട അവതരിപ്പിക്കുന്നു. എന്നാല് കഥയുെട േകന്ദ്ര ബിന്ദു സംഗര്ഷ ബരിതമായ വ്യക്തിജീവിതമാണുതാനും. അമീര് സ്വന്തം കഥ പറയുന്ന വിധമാണ് േനാവല് വികസിക്കുന്നത്. അയാളൂെട വീട്ടുേവലക്കാരനായ അലിയുെട മകന് ഹസ്സന് ഏല്ലായ്േപ്പാഴും ഒരു രക്ഷകനായി അയാള്െക്കാപ്പമുണ്ട്. പട്ടം പറത്തി ഒന്നാം സ്ഥാനം േനടാന് സഹായിക്കുന്നതും തുടര്ന്ന് സുഹ്റുത്തുക്കളില് നിന്നും പീഢനം ഏല്ക്കുന്നതും ഹസ്സനാണ്. അവെന രക്,ിക്കാന് കഴിയുന്ന മനസ്സ് അമീറിനുണ്ടാകുന്നില്ല. അയാള് പലയിടത്തും ഭീരുവായിതീരുന്നുണ്ട്. ഒടുവില് ഭീരുത്വം ഇല്ലാതാകുേന്പാള് അയാള്ക്ക് ഹസ്സെന്റ മകെന രക്ഷിക്കാന് കഴിയുന്നു. അതിസാഹസികമായ ഒരു ത്റില്ലറിെന്റ അംശങ്ങള് പലേപ്പാഴും മുന്തിനില്ക്കുന്ന കഥയില് താലിബാനിസത്തിെന്റ രൂക്ഷതയും ക്റുത്യമായി ചിത്റീകരിക്കുന്നു. വളെര സക്തനായ ഒരു കഥാപാത്രമാണ് നായകെന്റ അച്ഛനായ ബാബ. ഹസ്സെന്റ ചങ്കൂറ്റം രക്തത്തിേന്റതാെണന്ന് തിരിച്ചരിയുന്ന മുഹൂര്ത്തവും പ്രേത്യക പരാമര്ശം അര്ഹിക്കുന്നു.

ദുരൂഹതകളില്ലാെത ഭംഗിയായി കഥപറയുന്ന രീതിയാണ് ഖാലിദ് അവലംബിച്ചിട്ടുള്ളത്. ദുര്ബ്ബലനും സ്വാര്ത്ഥനുമായി അനുഭവെപ്പടുന്ന േകന്ദ്ര കതാപാത്റം തെന്റ കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്നത് േനാവലിന് ഒരു തിരിച്ചറിവിെന്റ അംശം നല്കുന്നു.

േസാവിയറ്റ് കാലെത്ത അഫ്ഗാനില് നിന്നും പാകിസ്ഥാനിേലക്കും അവിെടനിന്നും അേമരിക്കയിേലക്കും കുടിേയറുന്ന ബാബയും മകനും ശിഥിലമായ നാടുകളിെല മനുഷ്യരുെട െനേട്ടാട്ടത്തിെന്റ ബിംബങ്ങളാണ്.

േസാവിയറ്റ അതിക്റമെത്ത തടഞ്ഞ താലിബാന്കാര്ക്ക് ജനങ്ങള് നല്കിയ പിന്തുണയും എന്നാല് തുടര്ന്ന് താലിബാന് കാട്ടിയ അതിക്റൂരമായ സമീപനവും ഒന്നുരണ്ട് സംഭവങ്ങളിലൂെട േനാവലിസ്റ്റ് വിസദീകരിക്കുന്നുണ്ട്. അപ്ഗാനില് നിന്നും പാകിസ്ഥാനിേലക്ക് അനധിക്റുതമായി കടക്കുന്നതിന് റഷ്യന് പട്ടാളക്കാരന് ആവശ്യെപ്പടുന്നത് ഒരു പിഞ്ചുകുഞ്ഞിെന്റ അമ്മേയാെടാപ്പ്ം അരമണിക്കൂറാണ്. ബാബയുെട ശക്തമായ എതിര്പ്പും ഉന്നത ഉദ്േയാഗസ്ഥെന്റ നല്ല സമീപനവുമാണ് അവെര രക്ഷെപടുത്തുന്നത്. താലിബാന് േസനയിെല ്ംഗം കച്ചവടക്കാരേനാട് ുച്ചത്തില് സംസാരിച്ച സ്ത്റീെയ െവടിവച്ചുെകാല്ലുന്നിടത്ത് താലിബാന് ക്റൂരതയുെട തീവ്റ മുഖം െവളിവാകുന്നു. അനാഥാലയത്തിെല കുട്ടികെള േഭാഗാസക്തിക്കായി പിടിച്ചുെകാമ്ടുേപാകുന്ന താലിബാന് േനതാവിെന്റ ചിത്റംകൂടി തുറന്നുകാട്ടുന്നതിലൂെട , മതത്തിെന്റ േപരില് കൂട്ടര് കാട്ടികൂട്ടുന്ന മതനിേഷധങ്ങള് കഥാകാരന് പുറത്തുെകാണ്ടുവരുന്നു.

സ്േനഹബന്ധങ്ങളും നിേഷധവും ഭീരുത്വും സാഹസികതയുെമാെക്ക േചര്ന്നുനില്ക്കുന്ന ശക്തരായ കഥാപാത്രങ്ങളിലൂെടയാണ് കഥ മുേന്നാട്ടു േപാകുന്നത്. സംസ്ക്കാരവും സ്ൈവരജീവിതവും നിലനിന്ന ഒരു േദസത്തിെന്റ തകര്ച്ചയുെട ചിത്റമാണ് ദുരൂഹതകളില്ലാെത െഹാേസ്സനി നമുക്കുമുന്നില് അവതരിപ്പിക്കുന്നത്. അതുെകാണ്ടുതെന്ന പുസ്തകത്തിന് ചരിത്റത്തില് ഒരു സ്ഥാനമുണ്ട്.