
വരയിലെ നായനാര്‍
---- വി.ആര്.അജിത് കുമാര്‍
കാര്‍ട്ടൂണിസ്റ്റ് യേശുദാസന് സഖാവ് നായനാരെ കേന്ദ്ര കഥാപാത്രമാക്കി വരച്ച കാര്‍ട്ടൂണുകളുടെ സമാഹാരമാണ് ടൂണ്‍ ആര്‍ട്ട്സ് ഇന്തൃ പ്രസിദ്ധീകരിച്ച വരയിലെ നായനാര്‍. സുകുമാര്‍ അഴീക്കോടിന്റെ മുഖവുരയും നായനാരെ കുറിച്ചുള്ള സംക്ഷിപ്ത ജീവചരിത്രവും മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യുവിന്റെയും സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ കുറിപ്പുകളും യേസുദാസന്റെ വരയ്ക്കാന്‍ ഇഷ്ടം ഈ മുഖം എന്ന സ്വയം പറയലും വരകള്‍ക്ക് പുറമെ ഈ പുസ്തകത്തിലുണ്ട്. 1990 മുതല്‍ 2004വരെയുള്ള രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടു നില്ക്കുന്നു ഈ രചനകള്‍. മിക്ക കാര്‍ട്ടൂണൂകളും ആ സമയത്തെ രാഷ്ട്രീയ കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ആ പശ്ഛാത്തലം കൂടി കാര്‍ട്ടൂണുകള്‍ക്കൊപ്പം നല്കേണ്ടിയിരുന്നു എന്ന് ഇതിലൂടെ കടന്നുപോകുന്പോള് തോന്നിപ്പോകും. യേസുദാസന്റെ ഭംഗിയുള്ള വരയും കുരുത്തംകെട്ട നര്‍മ്മവും ഇഴചേരുന്ന നല്ലൊരു ഗ്രന്ഥമാണിത്. --- വില 120 രൂപ
good information..
ReplyDeleteBava Tanur