Lore and Legends of Kerala --- Kottarathil Sankunny
Translated by T.C.Narayanan. Illustrations—C.N.Karunakaran
and Namboodiri
Pblidhed by Malayala Manorama and Oxford University Press
കേരളത്തിന്‍റെ
ഐതീഹ്യമാല രചിച്ചത് കൊട്ടരത്തില്‍ ശങ്കുണ്ണിയാണ്. അതിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ്
LORE AND LEGENDS OF KERALA.
വളരെ രസകരമായി
വായിക്കാന്‍ കഴിയുന്ന അതിശയ കഥകള്‍ അതിന്‍റെ ചാരുത ഒട്ടും കുറയാത്ത വിധം വിവര്‍ത്തനം
ചെയ്ത് അവതരിപ്പിച്ചിരിക്കയാണ് ശ്രീ.നാരായണന്‍. വിശ്വസിക്കാവുന്നയും
അങ്ങിനെയല്ലാത്തവയുമായ സംഭവങ്ങളുടെ അവതരണമാണ് ഇതിലാകെയും. ഒപ്പം ചരിത്രവും
ഭൂമിശാസ്ത്രവും സാമൂഹിക ശാസ്ത്രവും നമുക്ക് വായിച്ചെടുക്കാന്‍ കഴിയും.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന സാമൂഹിക കാലാവസ്ഥ ശരിക്കും മനസ്സിലാക്കാന്‍
ഈ കഥകളില്‍ ഗവേഷണം നടത്തിയാല്‍ മതിയാകും. ബ്രാഹ്മണ മേധിവിത്വത്തിന്‍റെ കാലത്തെ
കഥകളാണ് അധികവും. അതുകൊണ്ടുതന്നെ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും ബ്രാഹ്മണരാണ്. അന്ന്
മറ്റാര്‍ക്കും വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല എന്നതിനാല്‍ സ്വാഭാവികമായും അവരുടെ
മേല്ക്കോയ്മ സമൂഹത്തില്‍ നടമാടിയിരുന്നു. ഇതിനിടയില്‍ പട്ടിണിക്കാരായ
ബ്രാഹ്മണരെക്കുറിച്ചും പറയുന്നുണ്ട്. അതായത് അന്ന് ബ്രാഹ്മണരുടെ ഇടയിലും സ്വത്ത്
അടിസ്ഥാനമാക്കിയുള്ള വേറുകൃത്യം നിലനിന്നു എന്നാണ് മനസ്സിലാക്കേണ്ടത്. പുരുഷ
മേധാവിത്വത്തിന്‍റെയും ആചാരങ്ങളെ ഉറപ്പിക്കാനുള്ള ശ്രമത്തിന്‍റെയും ഉദാഹരണങ്ങള്‍
കഥകളിലുണ്ട്. തികച്ചും വായന അര്‍ഹിക്കുന്ന പുസ്തകമാണിത്. പ്രത്യേകിച്ചും
കുട്ടികളില്‍ അത്ഭുതം ജനിപ്പിക്കാന്‍ കവിയുന്ന ഒരുപാട് കാര്യങ്ങള്‍
ഇതിലടങ്ങിയിരിക്കുന്നു. സി.എന്‍.കരുണാകരന്‍റെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെയും
ചിത്രങ്ങള്‍ പുസ്തകത്തിന് പത്തരമാറ്റ് തിളക്കം നല്കുന്നു.
അറയ്ക്കല്‍ ബീവി,
ചക്രോത്തമ്മ, ചെമ്പകശ്ശേരി രാജ, പാമ്പ് മേക്കാട്ട് നമ്പൂതിരി,കാക്കശേരി ഭട്ടതിരി,
കല്ലന്താട്ടില്‍ ഗുരുക്കള്‍,കിടങ്ങൂര്‍ കണ്ടങ്കോരന്‍,കോലത്തിരി
രാജ,സാമൂതിരി,കോട്ടയത്ത് രാജ,കുട്ടഞ്ചേരി മൂസ്,മണ്ടാക്കാട് ദേവി, പന്തളം നീലകണഠന്‍,അമ്മന്നൂര്‍
പരമേശ്വര ചാക്യാര്‍,കായംകുളം കൊച്ചുണ്ണി,പാഴൂര്‍ പെരുംതൃക്കോവില്‍,മംഗലത്ത് ശങ്കുണ്ണി,വെണ്മണി
നമ്പൂതിരി,ശബരിമല അയ്യപ്പന്‍,കുഞ്ചന്‍ നമ്പ്യാര്‍,വാഗ്ഭടാചാര്യന്‍,പാക്കനാര്‍,അഗ്നിഹോത്രി,വില്വമംഗലം,കടമറ്റത്ത്
കത്തനാര്‍, പിലാമന്തോള്‍ മൂസ്സ്, വയ്സ്ക്കര ഭട്ടതിരി തുടങ്ങി അനേകം പേരുടെ
ചരിത്രവും അവരുടെ ജീവിതത്തെ സംബ്ബന്ധിച്ച ഐതീഹ്യങ്ങളുമാണ് ഇതില്‍ പറയുന്നത്.

