
നിത്യ ചൈതന്യ യാതിഉടെ മനശാസ്ത്രം നിത്യ ജീവിതത്തില്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. ആദ്യത്തെ ചില ലേഖനങ്ങള്‍ ഭാഷയുടെ kadinnya മുള്ളവയും അവസാനത്തെത് ചിലത് ഗൌരവം തീരെ കുറഞ്ഞവയുമാണ്. എന്നാല്‍ ഇതിനു രണ്ടിനുമിടയില്‍ ഗൌരവമേറിയ കുറെ ലേഖനങ്ങളിലൂടെ നാം കടന്നു പോകുന്നു . അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ നിരീക്ഷണങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവ നമ്മെ അട്ഭുതപ്പെടുതുകയും ചെയ്യുന്നു. മനസിന്റെ ഭൂത ഭൌതികത എന്ന ലേഖനം കുറച്ചേറെ വേദന്തപരമാണ്. ഒരു നിയമം സംച്ചലിതമാകുന്നതില് മൂന്ന് ghattangalullathaai ചരകന്‍ പറയുന്നു. ഇതില്‍ ആദ്യത്തേത് ഉദ്ദേസ്യതെ ബീജാവാപം ചെയ്യുന്ന കാരണതിന്റെതാണ്. രണ്ടാമത്തെ ഘട്ടമാകട്ടെ വസ്തുക്കളിലും ജീവരൂപങ്ങളിലും അനിസ്ചാകരമായി സംഭവിക്കുന്ന പ്രതികരണ പ്രക്രിയകളിലെയും കരകത്വതിലെയും നിര്ബന്ദ സ്വഭാവത്തില്‍ കാണുന്നതാണ്. moonamathethu ബോധതലത്തില്‍ സ്വേച്ച പ്രധാനമായി വരുന്ന കര്‍മങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജത്തെ sareerathil ഉത്തേജിപ്പിച് നിയന്ത്രിതമായ രീതിയില്‍ വിതരണം ചെയ്യുന്ന അദ്ഭുത പ്രതിഭാസത്തില്‍ കാണാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വായിക്കുമ്പോള്‍ sabdatharavali aduthundakendi വരുന്നു.
വേദാന്തവും വേദാന്ത സാധനയും ആധുനിക മനശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ എന്ന ലേഖനം പാശ്ചാത്യ -ഭാരതീയ darsanangalae താരതമ്യം ചെയ്യുന്നുണ്ട് . പാശ്ചാത്യ മാതൃക കാര്യത്തില്‍ നിന്നും kaaranathilekku ചിന്തിച്ചു പോകുന്നു . എന്നാല്‍ ഭാരതീയര്‍ സര്‍വ സമാ ശ്ലേഷിയായ ഒരു ആദി കാരണത്തില്‍ നിന്ന് നാനാ കീര്ണമായി കിടക്കുന്ന കാര്യത്തിലേക്ക് കാരണ കാര്യ പരതയെ അടുക്കി വച്ച് മനസിലാക്കുന്നു എന്ന വിധം ഗൌരവമേറിയ നിരീക്ഷണങ്ങള്‍ നടത്തുന്നു . ഭാരതീയ മനശാസ്ത്രവും സാഹിത്യവും എന്ന ലേഖനം ഉപനിഷത്തിലെ ശക്തി വിശേഷങ്ങള്‍ പറഞ്ഞു തരുന്നു. ഐതരെയോ ഉപനിഷത്തില്‍ മുഖത്തുനിന്നും വാക്കും വാക്കില്‍ നിന്നും അഗ്നിയും നാസികയില്‍ നിന്നും പ്രാണനും പ്രാണനില്‍ നിന്ന് വായുവും ചക്ഷുസില്‍ നിന്നും കാഴ്ചയും കാഴ്ച്ചയില്‍ നിന്ന് സൂര്യനും കാതില്‍ നിന്ന് ശ്രോത്രവും ശ്രോത്രത്തില്‍ നിന്നും ദിക്കുകളും ത്വക്കില്‍ നിന്ന് ലോമങ്ങളും ലോമങ്ങളില് നിന്ന് ഔഷധങ്ങളും വനസ്പതികളും ഹൃദയത്തില്‍ നിന്ന് മനസും മനസ്സില്‍ നിന്ന് ചന്ദ്രനും ഉണ്ടായി എന്നും നാഭിയില്‍ നിന്ന് അപാനനും അപാനനില്‍ നിന്ന് മൃത്യുവും ശിശ്നതില് നിന്ന് രേതസും രേതസ്സില്‍ നിന്ന് ജലവും ഉണ്ടായി എന്നും വര്‍ണ്ണിച്ചിരിക്കുന്നു തുടങ്ങി സാധാരണക്കാര്‍ക്ക് അറിയാത്ത പലതും വെളിവാക്കിത്തരുന്നു.
ഭക്തിയും രതിയും എന്ന ചെറു ലേഖനം ഇവയുടെ അര്‍ത്ഥ വ്യത്യാസം എങ്ങിനെ ഇല്ലാതാകും എന്ന് മനസിലാക്കിത്തരുന്നു lavannyyanubhoothi എന്ന ലേഖനം മനസിലാക്കാന്‍ കുറെ പ്രയാസമാണ്. ഉപാധികളുടെ ലോകത്ത് സര്‍ഗ്ഗ പ്രക്രിയയ്ക്കയുള്ള സങ്കല്പം തകര്‍ന്നു പോകുന്നില്ലെങ്ങില് അഹന്തയുടെ നൈസ്സര്‍ഗികമായ വിജയേച്ച്ച വാസനയെ ഒരിക്കല്‍ കൂടി കൂടുതല്‍ ചൈതന്ന്യ വത്തായ ഒരു കലുപ്പനയായി ആവിഷ്ക്കരിക്കും തുടങ്ങിയ നിരീക്ഷണങ്ങളാണ് ഏറെയും.
നിങ്ങള്‍ക്ക് പേരില്ലാതെ വന്നാല്‍ എന്ന ലേഖനം നല്കുന്ന പാഠം ഇതാണ്, ജീവിതാവശ്യങ്ങള്‍ എന്ന് നാം കരുതുന്ന മിക്കവയും സാഹചര്യങ്ങളില്‍ നിന്ന് നാം ആര്ജിക്കുന്നവയാണ്. അതിന്റെയൊന്നും പിന്നാലെ ഓടാതിരുന്നല് സൌമ്മ്യവും ശാന്തവും ആയ ഒരു ജീവിതത്തിനു ആവശ്യമില്ലാത്ത എല്ലാ തത്പ്പര്യങ്ങളും മനസ്സില്‍ നിന്നും ഒന്നൊന്നായി ഒഴിഞ്ഞു പോകും. ശരീരവും മനസും തമ്മില്‍ നല്ല സ്വരലയമുള്ള ഒരു വേഴ്ച്ചയുണ്ടാകും.
പ്രേമവും ദാമ്പത്യവും എന്ന ലേഖനം ഇതിനെ രണ്ടിനെയും കുറിച്ചുള്ള വിശകലനമാണ്. ഇന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നീ എന്റേതാണോ? എന്ന ചോദ്യത്തിനു നിശ്ചയമായും എന്ന് മറുപടി പറയാന്‍ കഴിയുന്ന ഒട്ടനേകം ഭാര്യ ഭര്ത്താക്കന്മാര് പരസ്പ്പരം സ്നേഹിച്ചും വിശ്വസിച്ചും വീട് പുലര്‍ത്തി വരുന്നു. അതില്‍ അതിശയിക്കുന്ന പാശ്ചാത്യരുടെ എണ്ണം കൂടി വരുമ്പോള്‍ ഏഷ്യാക്കാരുടെ ഈ ദാമ്പത്യ ഭദ്രത ദിവസം പ്രതി തകര്‍ന്നുകൊണ്ടിരിക്കുന്നു. ( ഇത് യതി എഴുതിയത് 1987 -ഇല് ആണെന്ന് ഓര്‍ക്കുക . )
അദ്ഭുത മനസുകളെ അന്വേഷിച്ചു എന്ന ലേഖനം സന്ന്യാസിമാരുടെ മാനസിക നില ശാസ്ത്രീയമായി അളക്കാന്‍ ശ്രമിച്ച ഒരു പദ്ധതിയെ കുറിച്ച് പറയുന്നു. അതീന്ദ്രിയ സിദ്ധിയുടെ അട്ഭുതങ്ങളിലേക്ക് മുന്‍ ലേഖനത്തിന്റെ തുടര്‍ച്ചയാണ്. ആധുനിക മനശാസ്ത്രതിലെ മഹാരഥന്മാര് എന്നത് സ്കിന്നെര്‍, ഇവാന്‍സ് എന്നീ മനശാസ്ത്രഞ്ഞന്മാരുടെ സംഭാഷണമാണ്. pshychologiyudae ശാസ്ത്രീയത, സൈഖോ analysisintae ശതാബ്ദി, സൈഖോ analysisum സൈഖോ അനല്യ്ടിക് തെറാപ്പിയും, മനസിന്റെ ഏകത- ഇര്വിന് ശ്രോദിങ്ങരുടെ വീക്ഷണത്തില്‍, vydhuthkantha തരന്ഗവും പരേന്ദ്രിയ ജ്ഞാനവും, മനസിന്റെ സംരചന മാതൃകകള്‍, ബോധവസ്ഥയുടെ മനശാസ്ത്രം, വികല്പ്പങ്ങള് മനസിലോ ഹൃദയത്തിലോ, കലയും മാനസിക ചികിത്സയും, മനശാസ്ത്രപരമായ സാഹിത്യ നിരൂപണം, മനശാസ്ത്രം എന്ന കെണി, നിങ്ങളുടെ vaikthythwam എങ്ങിനെ നിര്‍ണയിക്കാം, അനിമയും അനിമസും, അപസ്മാരം, അയിത്തത്തിന്റെ ആത്മാവിലൂടെ, തൊട്ടാവാടി, മൂക്കിള, വിടവാങ്ങല്‍, കടി പിടി തെറാപ്പി, ബലൂണ്‍,അസ്വസ്ഥ ചിതന്, ഒരു പെരിലെന്താണ് ?, ഉള്ളിയുടെ വാസന, എന്റെ എല്ലുപൊടി, ഒരു ഫാദര്‍ complexintae കഥ, രാമ ചരിത മാനസന്, ടിക്കറ്റ് examiner , ആത്മശാന്തിയിലേക്ക് , അമേരിക്കയില്‍ ഒരു സായാഹ്ന്നം,അമേരിക്കയില്‍ ഒരു ഇന്റര്‍വ്യൂ, മുഖത്തോട് മുഖം എന്നിവയാണ് മറ്റു ലേഖനങ്ങള്‍.
ഇന്നാണ് ഈ ബ്ലോഗ് കണ്ടത്...പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. ചില വാക്കുകള്‍ English ല തന്നെ ഈ പോസ്റ്റില്‍ കാണുന്നു. ശ്രദ്ധിക്കുമല്ലോ?
ReplyDeleteഒഴിവുകിടുമ്പോള് മുഴുവന്‍ വായിക്കാം.
Thanks. i have done it with google trasliterator and difficult to get some words transliterated
ReplyDeletesuper i like it
ReplyDeletevery thanks