ഒഴുക്ക് - നോവല്‍ - നോവലിസ്റ്റ് - വി . ആര്‍ . അജിത് കുമാര്‍
പ്രകാശനം നിര്‍വഹിച്ചുകൊണ്ട് സഖറിയ നടത്തിയ പ്രസംഗം
വി.ആര്‍.അജിത് കുമാറിന്റെ ഒഴുക്ക് എന്ന നോവല്‍ വായിച്ചപ്പോള്‍ ഒന്നാംകിടയില്‍ പെട്ട എത്രയോ എഴുത്തുകാരെ അറിയാതെയും മനസിലാക്കതെയും അവര്‍ എഴുതുന്നുട് എന്നുപോലും അറിയാത്ത ഒരു അന്ധ കൂപത്തിലാണ് തന്നെപോലുള്ള എഴുത്തുകാര്‍ കഴിയുന്നത് എന്ന് മനസ്സിലായി. ഒരു പക്ഷെ നമ്മുടെ കാലത്ത് എഴുതപ്പെടുന്ന എല്ലാ രചനകളും വായിക്കാന്‍ കഴിഞ്ഞു എന്ന് വരില്ല. എങ്കില്‍ പോലും എഴുത്തുകാരെ കുറിച്ച് ഒരവ ബോധം ഉണ്ടാകേണ്ടതുണ്ട് എന്ന് ബോധ്യമായി. ഒഴുക്ക് വളരെ രസകരമയ രീതിയില്‍ അങ്ങേയറ്റം സംവേദന ശേഷിയോടു കൂടി , ഭാഷയുടെ മേല്‍ നിയന്ത്രന്നതോട് കൂടി, കഥാഖ്യാന ചാതുരിയോടു കൂടി നിര്‍മിച്ചിരിക്കുന്ന ഒരു നോവലാണ്.
യാത്രകളെ പറ്റിയാണ് ഈ നോവല്‍ പ്രതിപാദിക്കുന്നത് . അഞ്ചു കൂട്ടുകാര്‍ ക്ലബ്ബില്‍ ഒന്നിച്ചു കൂടുകയും മദ്യപിക്കുകയും സൊറ പറയുകയും ചെയ്യുന്നു. കാലക്രമേണ യാത്രകളിലെക്കും അന്വേഷണങ്ങളിലേക്കും നീളുന്നു ആ സൌഹൃദം . അങ്ങിനെ യാത്രകളും അന്വേഷണങ്ങളും ചേര്‍ന്ന് കഥ രൂപപ്പെടുകയാണ്. ക്ലബ്ബിലെ സംസാരവും യാത്രകളിലെ സംസാരവും , നിരന്തരമായ ചര്‍ച്ചകളും ചിന്തകളുമാണ് പ്രദാനം ചെയ്യുന്നത്. ഇതില്‍ സമകാലിക പ്രശ്നങ്ങളും ഒത്തു ചേരുന്നു. നമ്മുടെ എല്ലാം മനസിന്റെ ബോധാവസ്ഥയിലും അബോധാവസ്ഥയിലും വന്നുചേരുന്ന ചിന്തകളാണ് ഇതില്‍ വെളിവാക്കപ്പെടുന്നത് . ഉള്ളടക്കത്തില്‍ ആനന്ദിന്റെ നോവലുകളുടെ ഒരു സ്വഭാവം ഇതില്‍ കാണാന്‍ കഴിയും. എന്നാല്‍ ആനന്ദിന്റെ നോവലുകള്‍ ഒരു ശരാശരി വായനക്കാരനിലേക്ക് എത്തുകയില്ല. ആനന്ദ് അങ്ങിനെ ഉദ്ദേശിച്ചിട്ടുമില്ല. ആനന്ദിന്റെ രചനകളിലെ പോലുള്ള ചിന്തകളാണ്, ഉള്ളടക്കമാണ് ഒഴുക്കിലുള്ളത് .
മനുഷ്യരുടെ ലൌകികവും ആധ്യാട്മികവുമായ ചിന്തകളുടെയും യാത്രകളുടെയും ഒരു പുസ്തകമാണിത്. യാത്രകള്‍ കണ്ടുപിടുതങ്ങളുടെയും അനുഭവങ്ങളുടെയും കൂട്ടിമുട്ടലുകളുടെയും രംഗങ്ങളാണ്. ഒരു പക്ഷെ ആദ്യമായിട്ടാവും യാത്രകളിലൂടെ ഒരു മലയാള നോവല്‍ നിര്‍മിക്കപ്പെടുന്നത്. അക്കാദേമിക് രംഗത്തുള്ളവര്‍ ചര്‍ച്ച ചെയ്യേണ്ടതും വിലയിരുതെണ്ടെതുമായ കാര്യമാണത്. വളരെ ഒരിജിനലായിട്ട്, ലാളിത്യവും സൌഹൃദവും നിലനിര്‍ത്തിയാണ് അജിത് രചന നിര്‍വഹിച്ചിരിക്കുന്നത്. അനായാസമായി വായിക്കുകയും ആസ്വദിക്കുകയും ചെയ്യാവുന്ന നോവലാണ് ഒഴുക്ക്. വളരെ കൃത്യമായ നിഗമനങ്ങള്‍ , ധാരണകള്‍ എന്നിവ ഇതിലൂടെ പുറത്തു വരുന്നുട്. ഇന്നത്തെ കാലത്ത് ജീവിക്കുന്ന രാഷ്ട്രീയ അവബോധമുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയക്കരനെപ്പറ്റി പെട്ടെന്നുള്ള ഒരു വിവരണമുണ്ട് നോവലില്‍. " ഇവന്‍ ചാക്രിഗ ഗമനം പൂര്‍ത്തിയാക്കിയെന്നാണ് തോന്നുന്നത്. ബാല്യം കടുത്ത ഭക്തിയുടെതായിരുന്നല്ലോ. കൌമാരം കമ്മുനിസത്തിലും യൌവ്വനം തീവ്ര കമമുനിസതിലും ആയിരുന്നു . കുടുംബവും കുട്ടികളും ആയപ്പോള്‍ ബൂര്‍ഷ്വായായി. ബൂര്ശ്വായില്‍ നിന്നും അഹത്തിലെക്കും അഹത്തില്‍ നിന്നും പരംപോരുളിലേക്കും. " ഇന്നത്തെ ഒരു ശരാശരി വിപ്ലവ കാരിയുടെ നല്ലൊരു ചിത്രമാണിത്. വിപ്ലവം എവിടെനിന്ന് എങ്ങോട്ടാണ് പുരോഗമിക്കുന്നത് എന്നതിന്റെ സൂചകമാനിത്. ഒരു ദിവസം വിപ്ലവകാരി മറുവശത്ത് അമൃതാനന്ദ മയിയുടെ മടിയില്‍ എന്നുള്ള തരത്തില്‍ ചായുന്ന ഈ ഓട്ടം. തലതിരിഞ്ഞ ഒരു സാമൂഹിക ചിന്ത. എന്താണ് വിപ്ലവം എന്നതിനെ പറ്റിയും എന്താണ് അദ്ധ്യാത്മികത എന്നതിനെ പറ്റിയും ഒരു നല്ല ചിത്രം ഈ പുസ്തകം നല്‍കുന്നുണ്ട്. വായിക്കാന്‍ വളരെ എളുപ്പമുള്ള പുസ്തകമാണ് ഒഴുക്ക്. സര്‍ക്കാര്‍ ഒരു വരണ്ട ഇടമാണ്. മാനസികമായും ഭാവനപരമായും വികാരപരമായും വരണ്ട ഇടമാണ് ഭരണകൂടങ്ങള്‍. അതിനുള്ളില്‍ ഇരുന്നുകൊണ്ട് മൃദുലവും സാംസ്കാരികവും പുരോഗമന ചിന്ത ഉള്ളതും ആധുനികതയുള്ളതുമായ ഒരു ഭാവനയും സംവേദന ശേഷിയും എഴുത്തുകാരന്‍ ഉണ്ടാക്കിയെടിത്തിട്ടുട് എന്ന് സംശയമെന്യെ പറയാന്‍ കഴിയും .
Thursday, June 17, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment