Wednesday, March 20, 2013

netoor madam by Malayatoor


മലയാറ്റൂര്രാമകൃഷ്ണന്റെ പ്രസിദ്ധമായ നോവലാണ് നെട്ടൂര്മഠം. ബ്രാഹ്മണ സമൂഹത്തിലെ ശരി തെറ്റുകളും ജീവിത രീതികളും സാമൂഹിക മാറ്റങ്ങളും പ്രതിപാദിക്കുന്ന നോവല്‍ 399 പേജുകളിലായാണ് നിറയുന്നത്. കലാകൌമുദിയിലാണ് സീരിയലൈസ് ചെയ്തതെന്നാണ് ഓര്മ്മ. അന്ന് തുടര്ച്ചയായി വായിച്ചുവോ എന്നറിയില്ല,എങ്കിലും അന്നേ ചര്ച്ച ചെയ്യപ്പെട്ട നോവലാണ് നെട്ടൂര്മഠം. ഗോവിന്ദന്‍ ,അന്നപൂര്ണ്ണി എന്നീ വേറിട്ട ചിന്തകളുള്ള ഭാര്യാ ഭര്ത്താക്കന്മാരും പിച്ചന്എന്ന വിപ്ലവകാരിയായ പട്ടരും വാസുദേവ അയ്യരും  കഥയില്ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. ബ്രാഹ്മണ സമൂഹത്തില്നാം കേട്ടും കണ്ടും അറിഞ്ഞ സഹനത്തിന്റെ മുദ്രയുള്ള ശിവകാമി എന്ന നന്മയുടെ പ്രതീകവും പ്രതാപത്തിന്റെ ഉയര്ച്ചയും താഴ്ചയുടെ ഗര്ത്തവും കണ്ട ദൊരസാമി ദീക്ഷിതരും ഉപകഥാപാത്രങ്ങളായ ശാമു അയ്യരും വിച്ചുവും എച്ചുമിയും ഒക്കെ ചേര്ന്നാണ് കഥ കൊണ്ടുപോകുന്നത്. നെട്ടൂര്മഠം കഥയിലെ കേന്ദ്രമല്ലെങ്കിലും  നോവലിന് പേരിട്ടതിന് കാരണം എന്തെന്നറിയില്ല.
മൂന്നു തലമുറകളുടെ കഥ പറയുന്ന  നോവല്ഇപ്പോള്വായിക്കുമ്പോള്ഒരെഡിറ്ററുടെ കത്രിക അറിയാതെ വിടരുന്നു. സത്യത്തില്പ്രസിദ്ധീകരിക്കും മുന്പ്  ഓരോ രചനയ്ക്കും എഡിറ്റിംഗ് ആവശ്യമാണെന്ന് ഞാന്വിശ്വസിക്കുന്നു. ചാനലുകാര്തീരെ മോശമായ കഥകളാണ്  സീരിയലൈസ് ചെയ്യുന്നത് ഇത് അവസാനിപ്പിച്ച് ഇത്തരം നോവലുകള്സീരിയലുകളാക്കിയിരുന്നെങ്കില്എന്നും ആഗ്രഹിച്ചു പോയി

1 comment:

  1. നെട്ടൂര് മഠം, കുറച്ചു നീണ്ട കഥ എങ്കിലും തലമുറകളിലൂടെ , കഥ പറയുന്ന രീതി വ്യത്യസ്തമാണ്...
    പറഞ്ഞത് പോലെ പേരിനു പ്രാധാന്യം ഉണ്ടെങ്കിലും, നെട്ടൂര് മഠം-ത്തെക്കാളും പ്രാധാന്യം അര്ഹിക്കുന്ന ജീവിതങ്ങളും സ്ഥലങ്ങളും കഥയിൽഒരുപാട് ഉണ്ട് എന്ന് എനിക്കും തോന്നി

    ReplyDelete