The Metamorphosis--- Franz
Kafka
Translated and
edited by Stanley Corngold
Bantam Classic- Rs.199/-
കാഫ്ക മലയാളികളുടെ
പ്രിയപ്പെട്ട എഴുത്തുകാരനാണ്. 1883-ല്‍ ഒരു സമ്പന്ന ജൂതകുടുംബത്തില്‍ ജനിച്ച
കാഫ്ക,വ്യവസായിയായ അച്ഛന്‍റെ ഇഷ്ടം നേടാന്‍ പരാജയപ്പെട്ട മകനായിരുന്നു. അതുണര്‍ത്തിയ
അസന്തുഷ്ടി 1919 ല്‍ എഴുതിയ “ Letter to his
father”ല്‍ കാണാം. ജര്‍മ്മനിയില്‍ നിയമ ബിരുദം
നേടിയെങ്കിലും സാഹിത്യമായിരുന്നു എന്നും കാഫ്കയുടെ മനസ്സില്‍. 1915ല്‍ “The
Stocker” ന് Fontaine prize കിട്ടി.1916-1923 കാലത്ത് 3 നോവലുകള്‍ പൂര്‍ത്തിയാക്കാതെ എഴുതി വച്ചു. The
Trial,The Castle & Amerika . 1916ലെ The Judgement, The Metamorphosis,19ലെ The
Penal Colony,The Country Doctor എന്നിവ ശ്രദ്ധേയ രചനകള്‍. 1924ല്‍
ക്ഷയരോഗത്താലാണ് കാഫ്ക മരിച്ചത്. അതിനുമുന്‍പ് എല്ലാ രചനകളും കത്തിച്ചുകളയണമെന്ന്
സുഹൃത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.അയാള്‍ അതനുസരിക്കാതിരുന്നതിനാല്‍ ഈ രചനകള്‍
തലമുറ കൈമാറി ജീവിക്കുന്നു.
കാഫ്കയുടെ
Metamorphosis( രൂപാന്തരം )വായനക്കാര്‍ക്ക് ഒരത്ഭുത രചനയായിരുന്നു. പുതിയ
വായനക്കാര്‍ക്കും അതങ്ങിനെ തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല. ഗ്രെഗര്‍ സാംസ
എന്ന ബസിനസ് റപ്രസെന്‍റേറ്റീവ് ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ രൂപാന്തരം സംഭവിച്ച്
പാറ്റയെപ്പോലെ ഒരു ജീവിയായി മാറുന്നിടത്താണ് കഥ ആരംഭിക്കുന്നത്. അതിനെത്തുടര്‍ന്ന്
ഒരു വ്യക്തി എന്ന നിലയില്‍ ഗ്രെഗര്‍ അനുഭവിക്കുന്ന ശാരീരിക-മാനസ്സിക പ്രശ്നങ്ങള്‍,വീട്ടുകാരുടെ
സമീപനം,പരിചിതരും അല്ലാത്തവരുമായി വീട്ടിലെത്തുന്നവരുമായുള്ള ഇടപെടലുകള്‍ എന്നിവ
അതിസൂക്ഷ്മ തലത്തില്‍, ഒരു ഗവേഷകന്‍റെയും ഒപ്പം ഒരു ശില്പ്പിയുടെയും ചാരുതയോടെ
വിവരിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുകയാണ് കാഫ്ക. സ്വജീവിതത്തില്‍ ഫാന്‍റസിക്ക്
വേണ്ടത്ര ഇടം നല്കുന്ന ഒരാള്‍ക്ക് മാത്രമെ ഇത്ര ഗൌരവത്തോടെ ഇത്തരമൊരു രചന നടത്താന്‍
കഴിയുകയുള്ളു.പുസ്തകത്തില്‍ കഥയുടെ വിവര്‍ത്തനത്തിനു പുറമെ ആമുഖവും വിശദമായ നോട്ടുകളും
കാഫ്കയുടെ കത്തുകളും രചനകളെ സംബ്ബന്ധിച്ച ലേഖനങ്ങളും ഇതില് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

I read it .. not once but many times.. still thanks for remembering it.
ReplyDelete