Thursday, August 29, 2013



കുട്ടികളുടെ മനസ്സും സാഹിത്യവും
പ്രഭാകരന്‍ പഴശ്ശി അദ്ദേഹത്തിന്‍റെ ഡോക്ടറേറ്റിനുള്ള ഗവേഷണ പ്രബന്ധം പുസ്തകരൂപത്തിലാക്കിയതാണ് കുട്ടികളുടെ മനസ്സും സാഹിത്യവുമെന്ന കൃതി.കാലിക്കറ്റ് സര്‍വ്വകലാശാല പ്രസിദ്ധീകരണ വിഭാഗമാണ് പുസ്തകമാക്കിയത്.
കുട്ടികളുടെ മനഃശാസ്ത്രം നാളിതുവരെ കൈകാര്യം ചെയ്ത മനഃശാസ്ത്രകാരന്മാരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അവതരിപ്പിച്ചുകൊണ്ടാണ് ഗവേഷണം ആരംഭിക്കുന്നത്.പരിവര്‍ത്തനം ചെയ്ത് കുഞ്ഞുങ്ങളായി തീര്‍ന്നെങ്കില്‍ മാത്രമെ മനുഷ്യന് ദൈവരാജ്യത്തിലേക്ക് പ്രവേശനം ലഭിക്കൂ എന്ന ബൈബിള്‍ വചനം തുടങ്ങി ആധുനിക മനഃശാസ്ത്രത്തിലെ പെരുമാറ്റ ശാസ്ത്രം,മാനസികാപഗ്രഥനം തുടങ്ങി വിവിധ മേഖലകളിലൂടെ പഠനം കടന്നുപോകുന്നു.ഗവേഷണമായതുകൊണ്ടുതന്നെ ചിലപ്പോള്‍ ഗവേഷണ കുതുകിയല്ലാത്ത വായനക്കാരന് വിരസതയും അനുഭവപ്പെടാം.ഫ്രോയിഡിന്‍റെ നിരീക്ഷണങ്ങള്‍ കാര്യമായി പ്രതിപാദിക്കുന്നുണ്ട് എഴുത്തുകാരന്‍.മനസ്സിന്‍റെ സവിശേഷതകള്‍ വ്യക്തമായി വിശദീകിക്കുന്നുമുണ്ട് ഗ്രന്ഥകാരന്‍.

സാഹിത്യാസ്വാദനം എന്ന രണ്ടാം ഭാഗം വായന രസകരമാക്കുന്നു.സാഹിത്യം എന്ന മൂന്നാം ഭാഗത്തില്‍ ബാലസാഹിത്യം,കുട്ടികള്‍ക്കുള്ള കവിത,കഥ,വൈജ്ഞാനിക സാഹിത്യം എന്നിവടെക്കുറിച്ച് പ്രതിപാദിക്കുന്നു.ബാലസാഹിത്യത്തിന്‍റെ പ്രയോജനങ്ങളും പുസ്തകം വിശദീകരിക്കുന്നുണ്ട്.കുട്ടികള്‍ക്കായി രചന നിര്‍വ്വഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമാണ് ഈ പുസ്തകം.  

2 comments:

  1. വായിച്ചു വളര്‍ന്ന പല ബാലസാഹിത്യ കൃതികളും മനസിലൂടെ വിണ്ടും കടന്നു പോയി. നന്ദി

    ReplyDelete
    Replies
    1. സന്തോഷം. ചില ഓര്‍മ്മകള്‍ ഉണര്‍ത്താനല്ലെ എഴുത്തിന് കഴിയുക

      Delete