
ഫ്രാന്‍സിസ് ഇട്ടിക്കോര
ടീ. ഡീ രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര ഒരു നല്ല നോവലായി എനിക്ക് തോന്നിയില്ല. നരഭോജിയായ ഒരു മനുഷ്യന്റെ ആസ്യ വിനിമയത്തിലൂടെ വികസിക്കുന്ന കഥയില്‍ , ലൈംഗിക വൈകൃതങ്ങളെ താലോലിക്കുന്ന മനസുകള്‍ക്ക് വേണ്ടതെല്ലാമുണ്ട്. അതുകൊണ്ടുതന്നെയാകാം ഒരു പാട് പ്രതികള്‍ വിട്ടുപോയതും. അടക്കാനാവാത്ത ലൈംഗിക ത്രിശ്നയുല്ലവര്ക് സ്വപ്നം കാണാന്‍ കഴിയും വിധമുള്ള ഒരു സ്ചൂലാണ് ഇതിലെ മറ്റൊരാകര്‍ഷണം. മൂന്ന് വിദ്യാ സമ്പന്നരായ സ്ത്രീകള്‍ നടത്തുന്ന അസാന്മാര്‍ഗിക ഇടം. അവിടത്തെ കാമ കേളികലുടെയും കൂടിക്കഴ്ച്ചകലുടെയും വിവരണം. കോരയുടെ കുടുംബ ശ്രിങ്ങലകളും അവിടെ കൊരക്ക് കൊടുക്കല്‍ എന്ന നിലയില്‍ നടക്കുന്ന ലൈങ്ങികാഭാസവും രാമകൃഷ്ണന്‍ നന്നായി വിവരിക്കുന്നുട്. കഥാകൃത്തിന്റെ ഗണിത സംഭാണ്ടിയായ അറിവ് പ്രസംസനീയമാണ്. എന്നാല്‍ പഠിക്കുന്ന കാലത്തെ ഗണിതം ഒരു ദുര്ഭൂതമായി തോന്നിയിരുന്ന എനിക്ക് ആ വിവരണങ്ങള്‍ പീടനങ്ങലായിരുന്നു. രാമകൃഷ്ണന്‍ വായിച്ചും കണ്ടും അറിഞ്ഞ കാരിയങ്ങള്‍ കുറിച്ച് വച്ച് നന്നായി ചേരും പടി ചേര്‍ത്തിട്ടുണ്ട് നോവലില്‍. എങ്കിലും ആകെക്കൂടി നോക്കുമ്പോള്‍ , അതിലെ വില്‍പ്പന ചരക്കു ലൈഗികത തന്നയാണ് എന്ന് പറയാം. എല്ലാ കാലത്തും മികച്ച കച്ചവടം അതിനു തന്നയാനല്ലോ.
വായനയുടെ കൗതുകലോകത്ത് നമ്മെ പിടിച്ചിരുത്തുന്ന മറ്റൊരു കൃതി.
ReplyDeleteചരിത്രവും മിത്തും ഭാവനയും അനിതരസാധരണമായ കൈവഴക്കത്തോടെ ഇഴ ചേർത്തെടുത്ത സൃഷ്ടി.
പക്ഷേ, ചരിത്രത്തെ ഇങ്ങനെ അവതരിപ്പിക്കുക വഴി ഒരു വളച്ചോടിക്കലോ കൂട്ടിച്ചേർക്കലോ ആണ് നോവലിസ്റ്റ് ചെയ്തിരിക്കുന്നത്.
മൈക്കലാഞ്ചലോയെയും ഹൈപ്പേഷ്യയുമൊക്കെ കഥയുടെ ക്രാഫ്റ്റിൽ ലൈംഗികതയുടെ അതിപ്രസരത്തിൽ മുങ്ങിയാറാടുന്നത് നീതീകരണമർഹിക്കുന്നില്ല.
നോവലിന്ന് പഠനമെഴുതിയ ആശാമേനോൻ ദുർഗ്രാഹ്യമായ ഒരു വായനയാണ് നമുക്ക് നൽകുന്നത്!!
അക്ഷരത്തെറ്റുകളുടെ അതിപ്രസരം.... തിരുത്തൂ.