Wednesday, February 9, 2011

paulo coelho's eleven minutes


paulo coelho's eleven minutes

paulo coelho's eleven minutes ഒരു നല്ല നോവല്‍ അല്ല. ദി alchemist എഴുതിയ കഥാകാരന്റെ ഒരംശവും ഇതില്‍ കാണാനില്ല. ബ്രസീലിലെ ഒരു ഗ്രാമത്തില്‍ നിന്നുമുള്ള മാറിയ എന്ന ചെറുപ്പക്കാരി അവളുടെ കൌമാര കാല പ്രണയ പരാജയങ്ങള്‍ക്കു ശേഷം ബ്രസീലിലെ rio യില്‍ എത്തുന്നു. അവിടെ വച്ച് പരിചയപ്പെടുന്ന ഒരാള്‍ മുഖേന അറുതിയില്ലാത്ത ആഗ്രഹങ്ങളുമായി geneva യിലേക്ക് പറക്കുന്നു. അവിടെ ഒരു വേശ്യയായി മാറുകയാണ് അവള്‍. റാല്‍ഫ് ഹാള്‍ട്ട് എന്ന ചിത്രകാരന്‍ ഒഴികെ ബാക്ക്കി എല്ലാവരും അവള്‍ക്കു വെറും ശരീരങ്ങള്‍ മാത്രം. റാല്‍ഫ് പ്രിയപ്പെട്ട ഒരു സുഹൃത്താണ്. അവരെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥ ഇരുനൂറ്റി എഴുപത്തിയഞ്ച് pagilekku നീളുമ്പോള്‍ ഒരു നൂറു പേജില്‍ പറഞ്ഞിരുന്നെങ്ങില്‍ എന്നാശിച്ചു പോകും. നോവലിന്റെ ഏക പ്രത്യേകത അതിലെ മിക്ക chapterukalilum കാണുന്ന അവളുടെ ഡയറി കുറിപ്പുകളാണ്. നോവല്‍ പൂര്‍ണമായും വായിച്ചു വിരസത aettu വാങ്ങുന്നതിന് പകരം ഡയറി കുറിപ്പുകള്‍ വായിച്ചാല്‍ നോവലിനെ ഉള്‍ക്കൊള്ളാന്‍ കഴിയും. ദൈറി കുറിപ്പുകള്‍ക്ക് ഒജസുണ്ട് , ജീവനും തീഷ്ണതയും.അവിടെ നോവേലിസ്ടിന്ടെ സാന്നിധ്യം നാം അറിയുന്നു.

No comments:

Post a Comment