അനുരാധയും
മുട്ടത്തുവര്‍ക്കിയും
കൊല്ലം ആരോ ബുക്സ്
പ്രസിദ്ധീകരിച്ച ഉണ്ണികൃഷ്ണന്‍
ഉളിയക്കോവിലിന്‍റെ ചെറുകഥകളുടെ സമാഹാരമാണ് അനുരാധയും മുട്ടത്തുവര്‍ക്കിയും.
രാമചന്ദ്രാ,ഇത് തീക്കളിയാണ്,സുശീലയുടെ ദഃഖം,മഞ്ഞില്‍ നനയാത്ത പൂവുകള്‍,മൌനത്തിന്‍റെ
നിറം,ആരവം,അശ്രദ്ധ,സര്‍പ്പസത്യം,അശാന്തിയുടെ ശാന്തിക്കാരന്‍,ചുവന്ന
സ്മാരകം,അനുരാധയും മുട്ടത്തുവര്‍ക്കിയും, മൂഷിക പുരാണം,അനഘയുടെ യാത്രകള്‍
എന്നിവയാണ് കഥകള്‍. ബി.ആര്‍.പ്രസന്നകുമാര്‍ വളരെ വിശദമായ ഒരാസ്വാദനക്കുറിപ്പും
എഴുതിയിട്ടുണ്ട്.വായനക്കാര്‍ കാണാത്ത പല തലങ്ങളും അര്‍ത്തങ്ങളും സൃഷ്ടിക്കാന്‍
ആസ്വാദകന് കഴിഞ്ഞിട്ടുണ്ട്. വളരെ ലളിതമായി കഥ പറയാനുള്ള ഒരു ഭാഷ
ഉണ്ണികൃഷ്ണനുണ്ട്.ദുരൂഹതകളില്ലാതെ മനഃശ്ശാസ്ത്രപരമായ അപഗ്രഥനങ്ങള്‍ കഥകളില്‍
നടത്തുന്നുണ്ട്. ഭാര്യാ ഭര്‍തൃബന്ധത്തിന്‍റെ തീഷ്ണത, കാമുകീകാമുക ബന്ധത്തിന്‍റെ
ഊഷ്മളത, നിഷ്ക്കളങ്കതയെ ചൂഷണം ചെയ്യുമ്പോള്‍ അതംഗീകരിക്കുന്ന മനുഷ്യന്‍റെ നിര്‍മ്മമത ഒക്കെ കഥകളില്‍ കാണാവുന്നതാണ്. ചില സ്വാനുഭവ
സാക്ഷ്യങ്ങളും ഉല്‍പ്പെടുന്നു കഥകളില്‍. ഒരു യാത്രയില്‍ വായിച്ചു തീര്‍ക്കാവുന്ന
കഥകള്‍. സമാഹാരത്തിന്‍റെ പേര് കേള്‍ക്കുമ്പോള്‍ ഒരു തികഞ്ഞ പൈങ്കിളിയാണ് എന്നു
കരുതുന്ന വായനക്കാരെ ആകര്‍ഷിക്കുന്ന ഒരു കച്ചവടതന്ത്രം പ്രസാധകര്‍ ഇതില്‍
ഉപയോഗപ്പെടുത്തിയിരിക്കുന്നുThursday, July 4, 2013
Subscribe to:
Post Comments (Atom)

No comments:
Post a Comment