വാര്ത്ത വന്ന
വഴി
പത്രപ്രവര്ത്തന
രംഗത്ത് അരനൂറ്റാണ്ടിലേറെക്കാലം
പ്രവര്ത്തിച്ച
എൻ.എൻ.സത്യവ്രതൻറെ ഓര്മ്മകളില്
നിറഞ്ഞുനിന്ന കുറെ അനുഭവങ്ങളാണ് വാര്ത്ത
വന്ന വഴിയിലുള്ളത്. 1970 നവംബര് 30ന് ഗുരുവായൂര് ക്ഷേത്രം കത്തിയമര്ന്നത്
,കേളപ്പൻ എന്ന സിംഹത്തിൻറെ പ്രണയ വാര്ത്ത, നിയമ വിദ്യര്ത്ഥികളുടെ നഗ്ന
ഓട്ടം എക്സ് ക്ല്യൂസീവായി സംഘടിപ്പിച്ചതിന്റെ പിന്നമ്പുറ കഥ,സായി ഭക്തനായ ഏറാടിയെ
കളിയാക്കാൻ സന്ന്യസി വേഷമിട്ട സെബാസ്റ്റ്യൻ
പോള് തുടങ്ങി രസകരമായ അനുഭവങ്ങളാണ്
കഥാരൂപത്തില് സത്യവ്രതൻ അവതരിപ്പിക്കുന്നത്.
കെ.സി.എബ്രഹാം
ഗവര്ണ്ണറാകുന്ന വാര്ത്ത ആദ്യം
അദ്ദേഹത്തെ അറിയിച്ച കഥ രസകരമാണ്. മൊബൈലും ഫോണ്സൗകര്യങ്ങളും ഇല്ലാത്തൊരു കാലത്തിന്റെ നേര് സാക്ഷ്യമാണ് ആ
അനുഭവം.രാഷ്ട്രീയത്തില് കോളിളക്കം
സൃഷ്ടിക്കുന്ന പല ബഹളങ്ങള്ക്കും
വാര്ത്തകള്ക്കും പിന്നിലുള്ള തമാശകള്
അദ്ദേഹം പറയുന്നുണ്ട്.
മരണപ്പെട്ടവന്റെ പേര് മാറുന്നതുപോലും സമൂഹത്തില്
വൻ അലയൊലിയുണ്ടാക്കും. മൂള്ജി മുരളിയായി,സമരത്തിരയിളകി എന്നത് അത്തരമൊരു
സംഭവമാണ്, കെ എസ്സ് യുവിന് പേരുതെറ്റിക്കിട്ടിയ ആദ്യ രക്തസാക്ഷിയായിരുന്നു മുരളി.
1947 ജൂലൈ 25 രാത്രി 7.30ന് സി.പി.രാമസ്വാമിയെ വെട്ടിയ കഥ മണിയില് നിന്നും കേട്ടറിഞ്ഞ കഥയും അതിനായി നടത്തിയ പരിശ്രമങ്ങളും
പത്രപ്രവര്ത്തക വിദ്യാര്ത്ഥികള്
അറിഞ്ഞിരിക്കേണ്ടതാണ്.
1968
ഫെബ്രുവരി 8ന് ഇ എം എസ്സിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച സംഭവം
വിശദീകരിക്കുന്നുണ്ട് എഴുത്തുകാരൻ. ഭൂനിയമം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെയുള്ള പരാമര്സത്തിനായിരുന്നു അത്. കോടതിയേയും
കുറേയൊക്കെ വിമര്ശിക്കാം എന്ന ധാരമയുണ്ടാക്കിയ സംഭവമായിരുന്നു അത്. കൊച്ചു
കടവന്ത്രയില് വച്ച് വെള്ളത്തൂവല്
സ്റ്റീഫനെ അറസ്റ്റ് ചെയ്ത സംഭവം റിപ്പോര്ട്ടു ചെയ്യുന്നതും ഉദ്യോഗജനകമായ
അനുഭവമാണ്.
ഫ്ളയിംഗ്
ക്ലബ്ബില് പഠിക്കുന്ന ചെറുപ്പക്കാരന്റെ കുഞ്ഞുവികൃതി വരുത്തിയ അപകടം മറ്റൊരു ഓര്മ്മയാണ്. കൊലപാതകവും മോഷണവും വ്യാപകമായ
ഇന്നും പുതുമ തോന്നുന്ന ഒരു ഓര്മ്മയാണ് നാവികകേന്ദ്രത്തില് 1963 മാര്ച്ച് 30ന്
നടന്ന കൊലപാതകം.പ്രശസ്ത വക്കീല് ടി.വി.പ്രഭാകരനും കേരള ചീഫ് ജസ്റ്റീസ്
ടി.സി.രാഘവനും സുഹൃത്തുക്കളായിരുന്നു. എന്നാല് ജസ്റ്റീസായപ്പോള് അകല്ച്ച വന്നു.
അത് വൈരാഗ്യമായി. ഒടുവില് ഒരന്വേഷണാത്മക റിപ്പോര്ട്ടിലൂടെ വയസ്സുതിരുത്തിയെന്ന്
കണ്ടെത്തി രാഘവനെ തല്സ്ഥാനത്തുനിന്നും
മാറ്റിയ കഥ ടി.വി.പ്രഭാകരന് പറയുന്നത് എക്കാലത്തും പ്രസക്തമായ ഒന്നാണ്. കോണ്ഗ്രസ്സിലെ പിളര്പ്പിന്റെ കഥയും കെപിസിസി യോഗത്തിലെ തല്ലുമൊക്കെ സരസമായി
വിവരിക്കുന്നുണ്ട് സത്യവ്രതൻ. എം.പി.പൗലോസ് എന്ന ന്യൂസ് ഫോട്ടോഗ്രാഫര്ക്ക്
വീണുകിട്ടിയ ഭാഗ്യമായിരുന്നു കേരള
വേഷമിട്ട രാജീവ്-സോണിയ ചിത്രം.
അതിന്റെ സാഹചര്യവും വായനാ സുഖം നല്കുന്നു.
എംജിആര് ആസ്പത്രിയിലായിരുന്നപ്പോള് വൃക്ക നല്കിയ എം.ജി.ചക്രപാണിയുടെ മകള്
ലീലാവതിയെ ഇന്റര്വ്യൂ ചെയ്ത അനുഭവവും
പറയുന്നുണ്ട് അദ്ദേഹം. പത്രപ്രവര്ത്തകന്റെ മൂന്നാംകണ്ണ് ഒരു ഐഎഎസ്സുകാരന്റെ സസ്പെന്ഷനില്
അവസാനിച്ച കഥയും ഇതില് പറയുന്നു.
അജിത് സിംഗും കൂട്ടരും കൂറുമാറി
നരസിംഹറാവുവിനെ തുണച്ചതിന്റെ ഗൂഢാലോചന
ഇങ്ങ് തെക്ക് നാഗര്കോവിലിനടുത്ത് നടന്നതിന്റെ കഥ പുറത്തുവന്നതും
പത്രപ്രവര്ത്തകന്റെ അന്വേഷണാത്മകതയുടെ
ബാക്കിയായിരുന്നു. സൂത്രധാരന്മാര്
ചന്ദ്രസ്വാമിയും സുബ്രഹ്മണ്യസ്വാമിയും..കൊച്ചിയില് വന്നിറങ്ങിയ
വിദേശിയായ മയക്കുമരുന്നു റാക്കറ്റിന്റെ
കഥ പറഞ്ഞാണ് പുസ്തകം അവസാനിപ്പിക്കുന്നത്. വാര്ത്ത വന്ന വഴികളുടെ
നൂറുനൂറനുഭവങ്ങള് പറയാന് കഴിയുന്ന സത്യവ്രതന്
ഒരു ചിമിഴില് വലിയ അനുഭവങ്ങള് മാത്രം ഒതുക്കിയതാണീ പുസ്തകം. വെറും 100
പേജില് തീരുന്ന വലിയ കാര്യങ്ങള്.
വായന അര്ഹിക്കുന്ന പുസ്തകം. പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇല ബുക്സാണ്. വില -55 രൂപ

No comments:
Post a Comment