സ്വരാജ്
മഹാത്മാഗാന്ധി സ്വപ്നം കണ്ട
ഗ്രാമസ്വരാജിന്‍റെ ആധുനിക പതിപ്പാണ് അരവിന്ദ്
കെജ്രിവാള്‍ സ്വപ്നം കാണുന്ന ഗ്രാമസ്വരാജും. അണ്ണാ ഹസാരെ ഇതിനെ ഈ
കാലഘട്ടത്തിലെ അഴിമതിക്കെതിരായ മാനിഫെസ്റ്റോ എന്നു വിശേഷിപ്പിക്കുന്നു. ഇതില്‍
നിരവധി ഉദാഹരണങ്ങളിലൂടെ കെജ്രിവാള്‍ മുന്നോട്ടുവയ്ക്കുന്ന ഒരു കാര്യം കേന്ദ്രാവിഷ്കൃത
–സംസ്ഥാന ആവിഷ്കൃത ടൈഡ് ഫണ്ടുകള്‍ അശാസ്ത്രീയമാണ് എന്നതാണ്. ഗ്രാമത്തിലെ കാര്യം
ന്യൂഡല്‍ഹിയില്‍ ഇരുന്നു തീരുമാനിച്ച് കളക്ടര്‍ വഴി നടപ്പിലാക്കുന്ന രീതി
മാറണമെന്നും ഗ്രാമത്തിന്‍റെ ആവശ്യങ്ങള്‍ ഗ്രാമീണര്‍ നിശ്ചയിക്കണമെന്നുമാണ്
പുസ്തകത്തില്‍ പറയുന്നത്. എല്ലാറ്റിനും പരമാധികാരി ഗ്രാമസഭയാകണമെന്നാണ്
അഭിപ്രായപ്പെടുന്നത്. അതിന്‍റെ നന്മകളുടെ അനേകം ഉദാഹരണങ്ങളും
ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായി
സ്വരാജിനെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അത് പ്രയോഗത്തില്‍ വരുത്താന്‍ കഴിയുമോ എന്ന സംശയം സ്വാഭാവികമായും ഉദിക്കും.
ഒരേ വിഷയം തന്നെ പല ഭാഗത്തായി പല വിധത്തില്‍ പറയുന്നുണ്ട് ഈ മാനിഫെസ്റ്റോയില്‍.
ഒരിടത്ത് നടപ്പാക്കിയ രീതി പറയുമ്പോള്‍ മറ്റൊരിടത്ത് മേന്മ പറയുന്നു. വേറൊരിടത്ത്
മറ്റു വിധത്തില്‍ നടപ്പിലാക്കിയാലുള്ള തകരാറുകളാണ് പറയുന്നത്. വായനയും തുടര്‍ ചര്‍ച്ചയും
ആവശ്യമാകുന്ന ഒരു പുസ്തകമാണ് സ്വരാജ്.ഹാര്‍പെര്‍ കോളിന്‍സ് പബ്ളിഷേഴ്സ് ഇന്ത്യ
ഇറക്കിയിട്ടുള്ള പുസ്തകത്തിന്‍റെ വില 150 രൂപയാണ്.

No comments:
Post a Comment