The State In Theory and Practice
ഹരോള്‍ഡ്.ജെ.ലാസ്കിയുടെ
പ്രസിദ്ധമായ ഗ്രന്ഥങ്ങളില്‍ ഒന്നാണ് The state in theory and
practice”.കാലത്തെ അതിജീവിക്കുന്ന ഒരു ഇതിഹാസ രചന
എന്നിതിനെ വിശേഷിപ്പിക്കാവുന്നതാണ്. ലാസ്കി, ബ്രിട്ടീഷ്
പൊളിറ്റിക്കല്‍ സയന്‍റിസ്റ്റും എക്കണോമിസ്റ്റും എഴുത്തുകാരനും ലക്ചററുമായിരുന്നു.
1926 മുതല്‍ ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് &പൊളിറ്റിക്കല്‍
സയന്‍സില്‍ പ്രഫസറായിരുന്നു ലാസ്കി.. Karl
Marx, Democracy in crisis,The American presidency, The Rise of European
liberalism എന്നിവ മറ്റു പ്രധാന
കൃതികളാണ്.
ഫാസിസവും കമ്മ്യൂണിസവും
സോഷ്യലിസവും ജനാധിപത്യവുമുള്‍പ്പെടെയുള്ള ഭരണ സംവിധാനങ്ങളുടെ വികാസ പരിണാമങ്ങള്‍
ഇഴകീറി പരിശോധിക്കുന്ന കൃതിയാണ് ദ
സ്റ്റേറ്റ്. സോഷ്യലിസത്തിന്‍റെ സാധ്യതകളും പോരായ്മകളും അദ്ദേഹം കൃത്യമായി ഈ കൃതിയില്‍
പ്രതിപാദിക്കുന്നു.
1945-46ല്‍ ബ്രിട്ടീഷ്
ലേബര്‍ പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്ന
ലാസ്കി സായുധ വിപ്ലവത്തിലൂടെ തൊഴിലാളികളുടെ ഭരണം ഇംഗ്ലണ്ടില്‍ വരണമെന്ന്
ആഗ്രഹിച്ചിരുന്നു. എന്നാല്‍ ലേബര്‍ പാര്‍ട്ടിതന്നെ അദ്ദേഹത്തിന്‍റെ അഭിപ്രായത്തെ തള്ളിപ്പറയുകയാണുണ്ടായത്. നെഹ്റുവിനെയും
കൃഷ്ണമേനോനെയും ഏറെ സ്വാധീനിച്ച സോഷ്യലിസ്റ്റായിരുന്നു ലാസ്കി. കെ.ആര്‍.നാരായണന്‍റെ ജീവിതം മാറ്റി മറിച്ച ഗുരുവായിരുന്നു അദ്ദേഹം. ലാസ്കിയുടെ ശുപാര്‍ശയിലാണ് നെഹ്റു
അദ്ദേഹത്തെ വിദേശകാര്യ വകുപ്പില്‍ ജോലിക്കെടുത്തത്.


No comments:
Post a Comment