മിന്നു
ലളിതാ ലെനിന്‍ എഴുതിയ
ബാലസാഹിത്യ കൃതിയാണ് മിന്നു. മിന്നു എന്ന
മഞ്ഞക്കിളിക്കുഞ്ഞിന് അനുസരണയില്ലാത്ത
സഹോദരന്‍ കാരണം ഉണ്ടാകുന്ന അപകടങ്ങളാണ് കഥയില്‍ പറയുന്നത്. സഹോദരന്‍റെ മരണവും
മിന്നു വേടന്‍റെ കെണിയില്‍ പെടുന്നതുമാണ് കഥയുടെ ആദ്യഭാഗം. പിന്നീടവള്‍ ഒരു പെണ്‍കുട്ടിയുടെ വാത്സല്യഭാജനമായി
വിദേശത്തേക്ക് പോകുന്നു. അവിടെവച്ച് വളര്‍ച്ചയുടെ
ഒരു ഘട്ടത്തില്‍ യജമാനത്തിക്ക്
അവളില്‍ താത്പ്പര്യം നഷ്ടപ്പെടുന്നു. മിന്നു അവിടെ ചില
പക്ഷിച്ചങ്ങാത്തങ്ങളുണ്ടാക്കുന്നു. ഒടുവില്‍ യജമാനത്തി നാട്ടിലേക്ക് മടങ്ങി
വരുമ്പോള്‍ അവളെ വിദേശത്ത് ഉപേക്ഷിച്ചു വരുവാന്‍ തീരുമാനിക്കുന്നു. എന്നാല്‍
മിന്നു അവരുടെ കപ്പലില്‍ ഒളിച്ചു കയറി നാട്ടില്‍ മടങ്ങിയെത്തുന്നു. അവള്‍
അച്ഛനമ്മാമാരെ അന്വേഷിച്ചിറങ്ങി ,ജീവിച്ചിരിക്കുന്ന അച്ഛനെ കണ്ടെത്തുന്നു. എല്ലാ
മനുഷ്യജീവിതങ്ങളുടെയും പോലെ സുഖദുഃഖസമ്മിശ്ര ജീവിതമാണ് പക്ഷിക്കുഞ്ഞിനും ഇതില്‍ നല്‍കിയിരിക്കുന്നത്. തൂവലുകള്‍ നിറഞ്ഞ
ശരീരമുള്ള പക്ഷിക്കുഞ്ഞിന് നുണക്കുഴിയുണ്ടെന്നൊക്കെ പറയുന്ന ചില കാര്യങ്ങള്‍
ഒഴിവാക്കിയാല്‍ നല്ല വായനാനുഭവം നല്‍കുന്നതാണ് കൃതി. 1999ല്‍ ഒന്നാം പതിപ്പായും
2008ല്‍ രണ്ടാം പതിപ്പായും ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് ഇറക്കിയ പുസ്തകത്തിലെ
ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് ടി.ആര്‍.രാജേഷാണ്Tuesday, April 26, 2016
Subscribe to:
Post Comments (Atom)

No comments:
Post a Comment