അര്‍ത്ഥശാസ്ത്രം
എല്‍.എന്‍.രംഗരാജന്‍ എഡിറ്റിംഗും റീ അറേഞ്ചിംഗും
നടത്തി വിവര്‍ത്തനം ചെയ്ത് അവതരിപ്പിച്ച കൌടില്ല്യന്‍റെ അര്‍ത്ഥശാസ്ത്രം പെന്‍ഗ്വിന്‍
ബുക്സാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഭരണനിര്‍വ്വഹണം സംബ്ബന്ധിച്ച് കൌടില്ല്യന്‍ എഴുതിയത് വായിക്കുമ്ള്‍ ഒന്ന് നമ്മള്‍
മനസ്സിലാക്കും,രാജഭരണത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് നാം മാറിയെങ്കിലും
ഭരണകാര്യങ്ങളിലെ തുടര്‍ച്ച അത്ഭുതകരമാണ്. റവന്യൂ ശേഖരണം,നികുതി സംവിധാനം,ക്ഷേമപ്രവര്‍ത്തനങ്ങള്‍
തുടങ്ങിയവയിലുള്ള സാമ്യത്തിനുപുറമെ അധികാര ശ്രേണികള്‍,ഇളവുകള്‍ എന്നിവയിലും
സമാനതകള്‍ കാണാന്‍ കഴിയും. ഇന്നത്തെ പോലെ സുഖലോലുപരായിരുന്നു അന്നും സമ്പന്നര്‍.ഉള്ളവനും
ഇല്ലാത്തവനും തമ്മിലുള്ള അകലം വളരെ വലുതായിരുന്നു. ചാതുര്‍ വര്‍ണ്ണ്യത്തിനുമപ്പുറം
അടിമകളെപോലെ കഴിഞ്ഞ മനുഷ്യരുണ്ടായിരുന്നു എന്നതാണ് ഒരു വ്യത്യാസം. അഭിപ്രായ
സ്വാതന്ത്യം ,സ്ത്രീ സ്വാതന്ത്യം തുടങ്ങി ജനാധിപത്യത്തിന്‍റെ ചില നന്മകള്‍
അന്നുണ്ടായിരുന്നില്ല എന്ന സത്യം വിസ്മരിക്കാന്‍ കഴിയില്ല.
മനുഷ്യന്‍റെ ജീവസന്ധാരണ പ്രക്രിയയാണ് അവന്‍റെ
സ്വത്തെന്ന് കൌടില്ല്യന്‍ പറയുന്നു. ശക്തമായ ഖജനാവില്ലാത്ത രാജാവ് ജനങ്ങളെ
കൊള്ളയടിക്കുമെന്ന് അര്‍ത്ഥശാസ്ത്രം പറയുന്നു. ഖജനാവിലേക്ക് പണം കൃത്യമായി എത്താന്‍
സംവിധാനം വേണമെന്നും ജീവനക്കാര്‍ കൃത്യത പാലിക്കുന്നത് ഉറപ്പാക്കമമെന്നും അധികാര
ദുരുപയോഗം തടയണമെന്നും കൌടില്ല്യന്‍ എഴുതിയിട്ടുണ്ട്. അര്‍ഹിക്കുന്ന ശിക്ഷകള്‍
നല്കുന്ന രാജാവിനെ ഏവരും മാനിക്കുമെന്നും ഗ്രന്ഥം പറയുന്നു. ബ്രാഹ്മണന് അനേകം
സൌകര്യങ്ങള്‍ നല്കിയിരുന്ന വ്യവസ്ഥിതിയായിരുന്നു അന്നത്തേത്. ഇന്ന് സമ്പന്നര്‍ ആ
ഗണത്തില്‍ എത്തിപ്പെട്ടിരിക്കുന്നു.
റോഡ് അഴുക്കാക്കുന്നവര്‍ക്ക് ഫൈന്‍
ചുമത്തിയിരുന്നു. അധികാരകേന്ദ്രങ്ങളും ചുമതലകളും കൃത്യമായി നിര്‍വ്വചിച്ചിരുന്നു
എന്നത് നമ്മെ അത്ഭുതപ്പെടുത്തും. മറ്റൊരു വിശേഷം മദ്യശാലയും വ്യഭിചാരശാലയും സര്‍ക്കാര്‍
നേരിട്ടാണ് നടത്തിയിരുന്നത് എന്നതാണ്. മദ്യപിച്ചുകൊണ്ട് റോഡിലിറങ്ങാനോ യാത്ര
ചെയ്യാനോ മദ്യം വീട്ടിലേക്ക് കൊണ്ടുപോകാനോ
അനുവദിച്ചിരുന്നില്ല. വേശ്യാലയ നടത്തിപ്പുകാരിക്ക് വലിയ അംഗീകാരവും ഉയര്‍ന്ന
ശമ്പളവുമുണ്ടായിരുന്നു.
എന്നാല്‍ സദാചാര ചിന്തകള്‍ കര്‍ക്കശവുമായിരുന്നു.
വിവാഹസമയം സ്ത്രീ കന്യകയായിരിക്കണം അല്ലെങ്കില്‍ പിഴയടക്കണം എന്ന് അര്‍ത്ഥശാസ്ത്രം
നിഷ്കര്‍ഷിക്കുന്നു. ബലാല്‍സംഗത്തിന് കടുത്തശിക്ഷകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഭരണാധികാരി പിതാവിനെപ്പോലെയാകണമെന്നും പ്രജകളെ
മക്കളെ എന്നവണ്ണം നോക്കി നടത്തണമെന്നും ഉപദേശിച്ച് നന്നാക്കണമെന്നും കൌടില്ല്യന്‍
എഴുതുന്നു.
നിശ്ചയമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്.
വളരെ ലളിതമായും വ്യക്തതതയോടെയുമാണ് രംഗരാജന്‍ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

നല്ല പരിചയപ്പെടുത്തല്‍ അത്ര കേട്ടുകേള്‍വിയില്ലാത്ത മറ്റു പുസ്തകങ്ങളെ ക്കുറിച്ചും നല്ല ഒരു പരിചയപ്പെടുത്താലാണ് മറ്റു പോസ്റ്റുകളില്‍ വളരെ നന്ദി.
ReplyDeleteവായിച്ചുകഴിഞ്ഞസ്ഥിതിക്ക് ആ കോപ്പി എനിക്കു സമ്മാനിക്കും എന്ന് എനിക്ക് അറിയാം. :)
ReplyDelete