മക്ബത്ത്(നാടകം) –വില്യം ഷേക്സ്പിയര്‍
വിവര്ത്തനം—വി.എന്‍.പി
പ്രസാധകര്‍-- സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം
ഷേക്സ്പിയറുടെ നാടകങ്ങളില്‍ ഏറെ ശ്രദ്ധേയമായ മക്ബത്ത്
കോളേജ് കാലത്ത് പഠിച്ച ഓര്‍മ്മയുമായാണ് വിഎന്പിയുടെ വിവര്‍ത്തനം വായിച്ചത്.
ഷേക്സ്പീരിയന്‍ ഇംഗ്ലീഷ് വായിച്ച് അതിലെ സാഹിത്യവും മനശ്ശാസ്ത്രവും തത്വചിന്തയും
മനസ്സിലാക്കുക ശ്രമകരമായ ഒരു കാര്യമാണ്. പ്രത്യേകിച്ചും ഇംഗ്ലീഷില്‍ നല്ല
പാണ്ഡിത്യമില്ലാത്തവര്‍ക്ക്. മക്ബത്ത് അസ്സല്‍ വായിക്കും മുന്‍പ് ഏകദേശ ധാരണ
ലഭിക്കാന്‍ ഉപകരിക്കുന്ന വിവര്‍ത്തനമാണ് വിഎന്‍പിയുടേത്. ഡങ്കന്‍ എന്ന സ്കോട്ട്ലന്‍റ്
രാജാവിന്‍റെയും അദ്ദേഹത്തിന്‍റെ സൈന്യാധിപന്മാരായ മക്ബത്ത്,ബാങ്കോ എന്നിവരുടെയും
ജീവിതത്തിലെ നിര്‍ണ്ണായക നിമിഷങ്ങളിലൂടെ കടന്നുപോകുന്ന നാടകാവിഷ്ക്കാരമാണ്
മക്ബത്ത്. മക്ബത്തിന്‍റെയും ഭാര്യയുടെയും ആര്‍ത്തിയും ദുരയും അവരെയും
മറ്റുള്ളവരെയും കൊണ്ടെത്തിക്കുന്ന ദുരന്തങ്ങളുടെ കഥയാണ് ഇതില്‍
പറയുന്നത്.സ്റ്റേജില്‍ അഭിനയിക്കത്തക്ക രീതിയിലാണ് വിവര്‍ത്തനം
തയ്യാറാക്കിയിട്ടുള്ളത്. വളരെ ശ്രമകരമായ യജ്ഞംതന്നെയാണുതാനും. എങ്കിലും എത്രതന്നെ
ശ്രമിച്ചാലും ഷേക്സ്പിയറിന്‍റെ വാക്കുകളുടെ ഊര്‍ജ്ജവും ഓജസ്സും ആവാഹിക്കാന്‍ മലയാള
വാക്കുകള്‍ക്ക് കഴിയില്ല എന്ന് ബോദ്ധ്യമാക്കാനും വിവര്‍ത്തനം ഉപകരിക്കുന്നു.
സ്റ്റേജില്‍ അവതരിപ്പിക്കാന്‍ ഉപകാരപ്പെടുന്ന കുറിപ്പുകളും പുസ്തകത്തിനൊടുവില്‍
നല്കിയിട്ടുണ്ട്
No comments:
Post a Comment