A BRIEF HISTORY OF HOW THE INDUSTRIAL REVOLUTION CHANGED THE
WORLD
Thomas Crump-ന്‍റെ A brief history of how the industrial revolution changed the world
എന്ന പുസ്തകം യൂറോപ്പില്‍ നടന്ന വ്യവസായ വിപ്ലവത്തിന്‍റെ ചരിത്രവും അതിന്‍റെ ശാസ്ത്രവും
ചേര്‍ത്താണ് അവതരിപ്പിക്കുന്നത്. 18ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍,പ്രധാനമായും ഇംഗ്ലണ്ടിലുണ്ടായ
കണ്ടുപിടുത്തങ്ങള്‍ മനുഷ്യാധ്വാനം
അടിസ്ഥാനമാക്കിയുള്ള ചെറുകിട വ്യവസായങ്ങളെ തകര്‍ത്ത് യന്ത്രാധിഷ്ടിത വ്യവസായത്തെ
നെഞ്ചേറ്റിയ കഥയാണ് ക്രമ്പ് വിവരിക്കുന്നത്. ബിര്‍മിംഗ്ഹാം സെന്‍ട്രല്‍
ലൈബ്രറിയിലെ പുരാരേഖകള്‍ പഠനം നടത്തിയാണ് ക്രമ്പ് പുസ്തകം
തയ്യാറാക്കിയിരിക്കുന്നത്. ആ കാലഘട്ടത്തെ പ്രതിപാദിക്കുന്ന നോവലുകള്‍,എംഗല്‍സിന്‍റെയും
മറ്റും പുസ്തകങ്ങള്‍ എന്നിവയും പഠനവിധേയമാക്കിയിട്ടുണ്ട്. വ്യവസായ വിപ്ലവത്തിന്
നാന്ദി കുറിച്ച ഇടങ്ങള്‍ സന്ദര്‍ശിക്കാനും എഴുത്തുകാരന്‍ സമയം കണ്ടെത്തി. 50 വര്‍ഷത്തോളമുള്ള
പഠനം ഇതിന് വേണ്ടിവന്നതായി ക്രമ്പ് പറയുന്നു. കുടുംബപരമായി കാര്‍പറ്റ് വ്യവസായത്തില്‍
ഏര്‍പ്പെട്ടു വരുന്ന അദ്ദേഹത്തിന് ഈ പഠനത്തില്‍ താത്പ്പര്യമുണ്ടായതില്‍
അതിശയിക്കാനില്ല. 1851 ലെ ഗ്രേറ്റ് എക്സിബിഷനില്‍ നിന്നാണ് കഥ പറഞ്ഞുതുടങ്ങുന്നത്.
സ്റ്റീം എന്‍ജിന്‍റെ കണ്ടുപിടുത്തം, കോട്ടണ്‍ മില്ലുകളുടെ ജനനം,മാനുഫാക്ചറിംഗ്
വ്യവസായത്തിന്‍റെ കുതിച്ചുചാട്ടം, ആ കാലത്തെ ജനത,അവരുടെ രാഷ്ട്രീയം,വ്യവസായം,
ബോട്ടുകളുടെ വികാസം,റയില്‍വേ, ഇലക്ട്രിസിറ്റി, കെമിസ്ട്രി എന്നിവയിലൂടെ
ഗ്ലോബലൈസേഷനില്‍ എത്തുകയാണ് എഴുത്തുകാരന്‍. ശാസ്ത്രത്തിന് കൂടുതല്‍ പ്രാധാന്യം
നല്കുന്നതുകൊണ്ട് സയന്‍സില്‍ താത്പ്പര്യമില്ലാത്ത വായനക്കാര്‍ക്ക് പുസ്തക വായന
അത്ര എളുപ്പമാവില്ല. യൂറോപ്പിലെ അപരിചിതമായ നാടുകളും ക്രമ്പ് ഇതില്‍ പരിചയപ്പെടുത്തുന്നുണ്ട്
Subscribe to:
Post Comments (Atom)

No comments:
Post a Comment